ട്രംപിന് ഐക്യദാർഢ്യവുമായി കോടതി പരിസരത്ത് റിപ്പബ്ളിക്കൻ ശക്തിപ്രകടനം

ഹഷ് മണി കേസിൽ ട്രംപിൻ്റെ വാചാരണ പുരോഗമിക്കെ കോടതി പരിസരത്ത് റിപ്പബ്ളിക്കൻ നേതാക്കളുടെ ശക്തിപ്രകടനം. ട്രംപിന് ഐക്യദാർഢ്യവുമായി എത്തിയത് നിരവധി അണികളും നേതാക്കളും. മുൻ പ്രസിഡൻ്റിന് ചുറ്റും പ്രധാന റിപ്പബ്ലിക്കൻ നേതാക്കൾ അണിനിരന്നു. അതിൽ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ളവരും ഉണ്ടായിരുന്നു . യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബർഗം, ഫ്ലോറിഡ പ്രതിനിധി കോറി മിൽസ്, ബൈറോൺ ഡൊണാൾഡ്സ്, ബയോടെക് സംരംഭകൻ വിവേക് രാമസ്വാമി എന്നിവരാണ് കോടതിയിലെത്തിയ നേതാക്കളിൽ ചിലർ.

മൈക്കൽ കോഹൻ്റെ വിസ്താരത്തിന് മുന്നോടിയായി ട്രംപ് മാധ്യമങ്ങളെ കാണാൻ തുടങ്ങിയപ്പോൾ എല്ലാവരും ഒരുമിച്ച് കോടതി മുറിയിലേക്ക് പ്രവേശിച്ചു. തൻ്റെ പാർട്ടി അംഗങ്ങളിൽ നിന്ന് തനിക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് ട്രംപ് സംസാരിച്ചപ്പോൾ വിവേക് രാമസ്വാമി ആർത്തുവിളിച്ച് ആഹ്ളാദം പ്രകടിപ്പിച്ചു.

ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ കോടതിയിൽട്രംപിനെ കണ്ടു, പുഞ്ചിരിയോടെയും തലയാട്ടിയും അഭിവാദ്യം ചെയ്തു. പിന്നെ,കേസ് വിചാരണ തുടരുന്നതിനിടയിൽ, അദ്ദേഹം പുറത്ത് മാധ്യമങ്ങളെ കണ്ടു.

“ഇവിടെ നടക്കുന്ന കാര്യങ്ങൾ അറപ്പുളവാക്കുന്നതാണ്, നമ്മുടെ മുഴുവൻ നീതിന്യായ വ്യവസ്ഥയോടും എന്താണ് ചെയ്യുന്നത്.” അദ്ദേഹം ചോദിച്ചു. വിചാരണയെ “കപടം” എന്നും “അപമാനം” എന്നും വിശേഷിപ്പിച്ച ജോൺസൺ ട്രംപിൻ്റെ മുൻ അഭാഭാഷകനായ മൈക്കൽ കോഹനെ നുണയനെന്നും വിളിച്ചു. ട്രംപിനെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് അകറ്റി നിർത്താൻ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന ശ്രമമാണ് ഇതെന്നും എന്നാൽ ട്രംപിന് പിന്തുണ ഏറുകയാണെന്നും ജോൺസൺ അഭിപ്രായപ്പെട്ടു.

കോടതിയിൽ എത്തിയ എല്ലാ റിപ്പബ്ലിക്കൻ നേതാക്കളും ഒരേ രീതിയിൽ വസ്ത്രം ധരിച്ചിരുന്നു. കടും നീല നിറത്തിലുള്ള സ്യൂട്ടുകളും സ്കാർലറ്റ് ടൈകളും ധരിച്ചാണ് അവർ എത്തിയത്, ഇത് ട്രംപ് ജനപ്രിയമാക്കിയ രൂപമാണ്. X-ലെ നിരവധി നെറ്റിസൺമാർ അവർ അവരുടെ വസ്ത്രധാരണം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നോ എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. ഇവരെല്ലാം ഏതെങ്കിലും വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയാണോ എന്നാണ് മറ്റു ചിലരുടെ ചോദ്യം

Republican leaders flock together to support trump in hush money case

More Stories from this section

family-dental
witywide