കണ്ണൂരിലെ അരിവ്യാപാരിയുടെ വീട്ടിലെ കൊള്ള: പിടിയിലായത് വെൽഡിങ് തൊഴിലാളിയായ അയൽവാസി

കണ്ണൂർ: വളപട്ടണം മന്നയിലെ അരി മൊത്ത വ്യാപാരി കെ.പി.അഷറഫിന്റെ വീട്ടിൽനിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസിൽ പ്രതി പിടിയിൽ. അഷറഫിന്റെ തൊട്ടയൽവാസി കൊച്ചു കൊമ്പൽ വിജേഷ് (30) നെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കവർച്ച ചെയ്ത പണവും ആഭരണങ്ങളും വെൽഡിങ് തൊഴിലാളിയായ വിജേഷിന്റെ വീട്ടിലെ കട്ടിലിൻ്റെ അറയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

വീടുമായി നല്ല പരിചയമുള്ളയാളാണ് കവർച്ച നടത്തിയതെന്ന് പൊലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അഷ്‌റഫും കുടുബവും മധുരയിലെ വിവാഹത്തിൽ പങ്കെടുക്കാൻ നവംബർ 19 – ന് രാവിലെ വീട് പൂട്ടി പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണവും കവർന്നത് അറിയുന്നത്.

ഞായറാഴ്ച രാവിലെ പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ച് വാങ്ങാൻ പൊലീസ് ആവശ്യപ്പെട്ടു. ഇത് വാങ്ങാൻ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ ലിജീഷിന്‌ രണ്ട് അലമാരകളും ലോക്കറും പൊളിച്ച് 300 പവനും ഒരുകോടിയിലേറെ രൂപയും കവര്‍ച്ച ചെയ്യുന്നത് ഒരു വിഷയമേ ആയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ജനല്‍കമ്പി കൃത്യമായി എടുത്തുമാറ്റിയാണ് അകത്തുകടന്നത്.

കവര്‍ച്ചാ പരാതി പൊലീസിന് ലഭിച്ചതോടെ തൊട്ടടുത്ത താമസക്കാരുടെ മൊഴിയെടുക്കാൽ എന്ന രീതിയിൽ പൊലീസ് ലിജേഷിന്റെ വീട്ടിലുമെത്തിയെങ്കിലും ഒന്നുമറിയില്ലെന്നായിരുന്നു മൊഴി. പക്ഷെ, ലിജേഷിന്റെ ദേഹത്ത് ചിലന്തിവല കണ്ടതോടെ പൊലീസ് അതിനേക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും അയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ ഇതോടെ ലിജേഷ് പോലീസിന്‍‌റെ നോട്ടപ്പുള്ളിയായി. കവര്‍ച്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഇത്രയും സ്വര്‍ണവും പണവും വീട്ടിലുണ്ടാവുമെന്ന് ലിജേഷും കരുതിയില്ല. 300 പവൻ സ്വര്‍ണവും വജ്രാഭരണവും പണവും കണ്ടതോടെ പ്രതിയുടെ സകല നിയന്ത്രണവും വിട്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാൽ 20-ാം തീയതി എടുത്തതിന്‍റെ ബാക്കി അടുത്ത ദിവസം വീണ്ടുമെത്തി മോഷ്ടിച്ചു. കിടപ്പുമുറിയിലെ ലോക്കറിലാണ് പണവും ആഭരണങ്ങളും സൂക്ഷിച്ചിരുന്നത്. ലോക്കറിന്റെ താക്കോല്‍ ഒരു അലമാരയില്‍വെച്ച് പൂട്ടി ആ അലമാരയുടെ താക്കോല്‍ മറ്റൊരു അലമാരയിലാണ് വീട്ടുകാര്‍ വെച്ചിരുന്നത്. ഇങ്ങനെ ലഭിച്ച ലോക്കറിന്റെ താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് കവര്‍ച്ച നടത്തിയത്. എല്ലാ മുറിയിലെയും അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.

മോഷണം നടന്ന കെ.പി. അഷ്‌റഫിന്റെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലാണ് ലിജീഷ് താമസിക്കുന്നത്. ഒരുമതിലിന് ഇരുപുറവുമാണ് രണ്ടുവീടുകളും. അഷ്‌റഫിന്റെ വീട് ലിജീഷ് നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം. ലഭിച്ച ദൃശ്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നില്ല. ധരിച്ച ഷര്‍ട്ടിന്റെ നിറത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാവുന്നത്.

Robbery at trader’s house in Kannur neighbor arrested

More Stories from this section

family-dental
witywide