
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ജൂണ്‍ ഒന്നിന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അവിസ്മരണീയമായ വര്‍ഷങ്ങള്‍ക്കും അവിസ്മരണീയമായ അനുഭവങ്ങള്‍ക്കും അവര്‍ ഇന്ത്യയോട് നന്ദി പറഞ്ഞു. 2022 ഓഗസ്റ്റ് രണ്ടുമുതല്‍ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു.
1987-ല്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ (ഐ.എഫ്.എസ്.) ചേര്‍ന്ന രുചിര യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധിയാകുന്ന ആദ്യവനിതയുമാണ്. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് അറുപതുകാരിയായ രുചിര തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി, ലണ്ടനിലെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ്, യുനെസ്‌കോ എന്നിവിടങ്ങളിലും സേവനംചെയ്തിട്ടുണ്ട്. വ്യവസായിയായ ദിവാകര്‍ കംബോജ് ആണ് ഭര്‍ത്താവ്.
(വാര്‍ത്ത: പി.പി ചെറിയാന്‍)









