‘നഗ്‌നമായ സായുധ ആക്രമണം’; ഹൂതികള്‍ക്കെതിരായ യു.എസ്-യു.കെ ആക്രമണത്തിനെതിരെ റഷ്യ

യു.എന്‍: ചെങ്കടലിലെ അസ്ഥിരമായ സ്ഥിതിഗതികള്‍ വര്‍ദ്ധിപ്പിക്കരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യെമനിലെ ഹൂതി വിമതര്‍ക്കെതിരെ അമേരിക്കയും ലണ്ടനും ആക്രമണം നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വ്യാപിക്കുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തെക്കുറിച്ചുള്ള ഭയം ഇത് ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

”ചെങ്കടലിലും വിശാലമായ പ്രദേശത്തും സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കരുതെന്ന് ബന്ധപ്പെട്ട എല്ലാ കക്ഷികളോടും സെക്രട്ടറി ജനറല്‍ ആവശ്യപ്പെടുന്നു,” ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

യുഎന്നിലെ റഷ്യയുടെ അംബാസഡര്‍, യെമനിലെ ഹൂതികള്‍ക്കെതിരായ യുഎസ്-യുകെ സംയുക്ത ആക്രമണത്തെ ‘മറ്റൊരു രാജ്യത്തിനെതിരെയുള്ള നഗ്‌നമായ സായുധ ആക്രമണം’ എന്ന് വിശേഷിപ്പിച്ചു.

എന്നാല്‍ ചെങ്കടലില്‍ കപ്പല്‍ ഗതാഗതത്തിന് ഹൂതി വിമതര്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് ഒരു രാജ്യത്തിന്റെയും കപ്പലുകള്‍ മുക്തമല്ലെന്ന് യുഎന്നിലെ വാഷിംഗ്ടണ്‍ അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് മുന്നറിയിപ്പ് നല്‍കി.

‘സ്വയം പ്രതിരോധത്തില്‍ ലണ്ടന്‍ പരിമിതവും ആവശ്യമുള്ളതും ആനുപാതികവുമായ നടപടികളാണ് സ്വീകരിച്ചതെന്ന്’യുഎന്നിലെ ബ്രിട്ടന്റെ അംബാസഡര്‍ ബാര്‍ബറ വുഡ്വാര്‍ഡ് പറഞ്ഞു. ജനങ്ങള്‍ക്കുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് ഈ ഓപ്പറേഷന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയെന്നും അവര്‍ പറഞ്ഞു

More Stories from this section

family-dental
witywide