റഷ്യ – യുക്രെയ്ന്‍ യുദ്ധം : ഇന്ത്യയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് യുഎസ്

വാഷിംഗ്ടണ്‍: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തില്‍ ഇന്ത്യയുടെ ഇടപെടലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളും സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍.

നിരവധി വിഷയങ്ങളില്‍ ഇന്ത്യയുമായി ബന്ധപ്പെടാറുണ്ടെന്നും റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തില്‍ ഇന്ത്യയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 21 മുതല്‍ 23 വരെ പോളണ്ടും ഉക്രെയ്നും സന്ദര്‍ശിക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മോദി യുക്രെയ്ന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നതിനിടെയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.

More Stories from this section

family-dental
witywide