ഒരു കൂട്ടം റഷ്യൻ നാവിക കപ്പലുകൾ അലാസ്കയിൽ യുഎസ് അതിർത്തി കടന്നതായി യുഎസ് കോസ്റ്റ് ഗാർഡ്

റഷ്യൻ നാവിക കപ്പലുകളുടെ ഒരു കൂട്ടം അലാസ്കയിൽ യുഎസ് സമുദ്രാതിർത്തി കടന്നതായി യുഎസ് കോസ്റ്റ് ഗാർഡ് തിങ്കളാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. സമുദ്രത്തിൽ കനത്ത തോതിൽ മഞ്ഞ്മല രൂപപ്പെട്ടതിനെ തുടർന്നാണ് കപ്പലുകൾ വഴി തിരിച്ചു വിട്ടത്. 

അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ഇത് അനുവദനീയമാണ്.റഷ്യൻ സൈനിക കപ്പലുകൾ യുഎസ്  സമുദ്രാതിർത്തി കടന്ന് 30 മൈൽ (48 കിലോമീറ്റർ) ഉള്ളിൽ  യുഎസ് എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ എന്നറിയപ്പെടുന്ന  പ്രദേശത്തേക്ക് കടക്കുന്നത് യുഎസ് കോസ്റ്റ് ഗാർഡ് കണ്ടെത്തി. 

റഷ്യൻ കപ്പലുകളിൽ രണ്ട് അന്തർവാഹിനികൾ, ഒരു ഫ്രിഗേറ്റ്, ടഗ് ബോട്ട് എന്നിവ ഉൾപ്പെടുന്നുവെന്ന് കോസ്റ്റ് ഗാർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പോയിൻ്റ്  ഓഫ് ഹോപ്പിന് വടക്ക് പടിഞ്ഞാറ് 60 മൈൽ (100 കിലോമീറ്റർ) അകലെയാണ് ഇരു രാജ്യങ്ങളുടെ നാവികർ നേർക്കുനേർ വന്നത്.

“അമേരിക്കയുടെ പരമാധികാരവും യുഎസ് മത്സ്യ സമ്പത്തും സംരക്ഷിക്കാൻ ബെറിംഗ് കടൽ, ബെറിംഗ് കടലിടുക്ക്, ചുക്കി കടൽ എന്നിവിടങ്ങളിലെ സമുദ്രാതിർത്തികളിൽ കോസ്റ്റ് ഗാർഡ് സജീവമായി പട്രോളിംഗ് നടത്തുന്നുണ്ടെന്ന് റിയർ അഡ്മിഷൻ മേഗൻ ഡീൻ പറഞ്ഞു.

Russian naval vessels crossed into US Waters off Alaska

Also Read

More Stories from this section

family-dental
witywide