ഡീപ്‌ഫേക്കിന് ഇരയായി സച്ചിന്‍ ടെണ്ടുല്‍ക്കറും; അസ്വസ്ഥനാക്കുന്നെന്ന് താരം

ഡീപ് ഫേക്ക് കെണിയില്‍ കുരുങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും. സച്ചിന്‍ ഒരു ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തുന്ന തരത്തിലാണ് ഡീപ് ഫേക്ക് വിഡിയോ പ്രചരിക്കുന്നത്. ഈ വിഡിയോ സാമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ചാണ് സച്ചിന്‍ ആശങ്ക അറിയിച്ചത്.

ഒറ്റനോട്ടത്തില്‍ യഥാര്‍ഥമെന്ന് തോന്നിക്കുന്നതാണ് ദൃശ്യം. സാങ്കേതികവിദ്യ ദുരുപയോഗിച്ചുള്ള വിഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നും സമൂഹമാധ്യമ കമ്പനികള്‍ ഇത്തരം പരാതികള്‍ മുഖവിലയ്ക്കെടുത്ത് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

‘ഈ വീഡിയോകള്‍ വ്യാജമാണ്. സാങ്കേതിക വിദ്യ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നത് കാണുന്നത് തന്നെ അസ്വസ്ഥനാക്കുന്നു. ഇതുപോലുള്ള വീഡിയോകളും പരസ്യങ്ങളും ആപ്പുകളും വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ജാഗ്രത പാലിക്കുകയും ഇതിനെതിരെ പ്രതികരിക്കുകയും വേണം. ഡീപ്‌ഫേക്കുകള്‍ അമിതമായി പ്രചരിക്കുന്നത് തടയുന്നതിനായി പെട്ടെന്ന് നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്’, സച്ചിന്‍ എക്‌സില്‍ കുറിച്ചു.

നേരത്തെ സെലിബ്രിറ്റികളുടേത് ഉള്‍പ്പടെ നിരവിധി ഡീപ് ഫേക്ക് വിഡിയോകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതിന്‍റെയൊന്നും ഉറവിടം കണ്ടെത്താന്‍ അന്വേഷണ സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.

More Stories from this section

family-dental
witywide