റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തില്‍; വിമര്‍ശനം

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലെന്ന് വിമര്‍ശനം. പൊലീസ് വാഹനത്തിനു പകരം കരാറുകാരന്റെ വാഹനം ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്. പൊലീസ് വാഹനത്തിലാണു സാധാരണ നിലയില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കേണ്ടത്. എന്നാല്‍ മന്ത്രി റിയാസ് മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനത്തിലാണ് അഭിവാദ്യം സ്വീകരിച്ചത്.

അതേസമയം വിവാദത്തില്‍ പ്രതികരിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ രംഗത്തെത്തി. പൊലീസിന്റെ പക്കല്‍ വാഹനം ഇല്ലായിരുന്നെന്ന വിശദീകരണമാണ് കമ്മീഷണര്‍ നല്‍കിയത്. മാവൂര്‍ സ്വദേശി വിപിന്‍ ദാസന്റെ ഉടമസ്ഥതയിലുള്ളതാണു വാഹനം. റിപ്പബ്ലിക് ദിന പരേഡിലേക്കായി പൊലീസ് നേരത്തെതന്നെ വാഹനം ആവശ്യപ്പെട്ടിരുന്നുവെന്ന് വാഹന ഉടമ പറഞ്ഞു. പൊലീസ് വാഹനത്തിലാണു സാധാരണ നിലയില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കേണ്ടത്. എ.ആര്‍. ക്യാംപിലെ ജീപ്പാണ് സാധാരണ ഉപയോഗിക്കാറുള്ളത്.

Also Read

More Stories from this section

family-dental
witywide