‘സമരാഗ്നി സംഗമം’; ഹൂസ്റ്റണില്‍ ജനുവരി 20ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് സ്വീകരണം

പി.പി ചെറിയാന്‍

ഹൂസ്റ്റണ്‍: അമേരിക്കയില്‍ എത്തിയ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരന്‍ എംപിക്ക് ഹൂസ്റ്റണില്‍ വരവേല്‍പ്പ് . ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ) ഹൂസ്റ്റണ്‍-ഡാളസ് ചാപ്റ്ററുകളുടെ നേതൃത്വത്തിലാണ് സ്വീകരണ സമ്മേളനം

‘സമരാഗ്നി സംഗമം’ എന്ന് പേരിലുള്ള സമ്മേളനം ജനുവരി 20 നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍ ഹാളില്‍ (2411, 5th Street, Stafford, Texas 77477) നടക്കും.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികള്‍ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും.ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കക്ഷി രാഷ്ട്രീയ ഭേദമെന്യ ഏവരെയും കുടുംബസമേതം ഈ സ്വീകരണയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീമോന്‍ റാന്നി – 832 873 0023, വാവച്ചന്‍ മത്തായി – 832 468 3322 , പ്രദീപ് നാഗനൂലില്‍ – 469 449 1905

More Stories from this section

family-dental
witywide