
ദില്ലി: സാന്റിയാഗോ മാർട്ടിനെതിരായ കള്ളപ്പണ കേസിലെ ഇ ഡി വിചാരണക്ക് സുപ്രിംകോടതിയുടെ സ്റ്റേ. എറണാകുളം പി എം എല്‍ എ കോടതിയിൽ നടക്കുന്ന ഇ ഡി വിചാരണയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. സിക്കിം ലോട്ടറിയുടെ മറവിൽ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ഇ ഡി കേസ്. വിചാരണയിലെ നിയമപ്രശ്നം ചൂണ്ടികാട്ടിയാണ് സാന്‍റിയാഗോ മാർട്ടിൻ സുപ്രിംകോടതിയെ സമീപിച്ചത്.
സി ബി ഐ എടുത്ത കേസിൽ കോടതി വിചാരണ പൂർത്തിയായിട്ടില്ലെന്നും അതിനുശേഷമേ ഇ ഡി കേസ് പരിഗണിക്കാവൂ എന്നുമായിരുന്നു സാന്‍റിയാഗോ മാർട്ടിൻ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ ഇ ഡിയോട് പ്രതികരണം അറിയിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
SC stays trial in money laundering case against lottery king Santiago Martin