ബൈബിളില്‍ പരാമര്‍ശിച്ച, 1000 വര്‍ഷം പഴക്കമുള്ള വിത്തില്‍ നിന്നും മരം വളര്‍ത്തിയെന്ന് ശാസ്ത്രജ്ഞര്‍; ക്യാന്‍സറിനെ സുഖപ്പെടുത്തുമെന്നും അവകാശവാദം

ജൂഡിയന്‍ മരുഭൂമിയില്‍ കണ്ടെത്തിയ ആയിരം വര്‍ഷം പഴക്കമുള്ള വിത്തില്‍ നിന്ന് മരം വളര്‍ത്തിയെടുത്തെന്ന് ശാസ്ത്രജ്ഞര്‍. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തതുമായ ഒരു മരമാണിതെന്നും ഇതിനെ ക്യാന്‍സറിനെ സുഖപ്പെടുത്താകുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നുണ്ട്. 1980ല്‍ ഒരു ഗുഹയില്‍നിന്നാണ് ഈ മരത്തിന്റെ വിത്ത് കണ്ടെത്തിയത്. പിന്നീട് 2010ല്‍ ഈ വിത്ത് ശാസ്ത്രജ്ഞര്‍ നട്ടു. പിന്നീട് 14 വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ മരം വളര്‍ത്തിയെടുത്തത്. ഷെബ എന്ന് പേരുള്ള ഈ മരം ഇന്ന് പത്തടി പൊക്കത്തിലാണ് ഇപ്പോഴുള്ളത്. ഈ മരത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം കമ്യൂണിക്കേഷന്‍സ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എഡി 993 മുതല്‍ 1202 വരെയുള്ള കാലയളവിലുള്ളതാണ് ഈ വിത്തെന്നും ഇന്നത്തെ ലെവാന്റ് മേഖലയുടെ തെക്കന്‍ പ്രദേശത്തുണ്ടായിരുന്ന മരങ്ങളില്‍ നിന്നാകാം വിത്ത് ഇവിടെ വീണതെന്നുമാണ് നിഗമനം. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള ഔഷധശക്തിയുള്ള കുഴമ്പിന്റെ നിര്‍മാണം ഒരു പക്ഷേ ഇതുപയോഗിച്ചായിരിക്കാമെന്നും സംശയിക്കുന്നുണ്ട്.

അതേസമയം, ഇതിന്റെ വിവിധ സവിശേഷതകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പഠിക്കുന്നുണ്ട്. ഡിഎന്‍എ പരിശോധന, രാസ, റേഡിയോകാര്‍ബണ്‍ പരിശോധനകള്‍ എന്നിവയും ശാസ്ത്രജ്ഞര്‍ മരത്തില്‍ ചെയ്തു.

More Stories from this section

family-dental
witywide