നിരന്തര ഭീകരവാദ ഭീഷണി : പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ്, തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കുക

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുള്ള യു.എസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്. ഡിസംബര്‍ 16 വരെ പെഷവാറിലെ സെറീന ഹോട്ടലും പെഷവാര്‍ ഗോള്‍ഫ് ക്ലബ് ഉള്‍പ്പെടെയുള്ള പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നാണ് യുഎസ് സുരക്ഷാ മിഷന്റെ മുന്നറിയിപ്പ്.

ഭീകരവാദികളുടെ ഭീഷണികള്‍ നിരന്തരമായി ഉയരുന്നതു കാരണം ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ യാത്ര ചെയ്യരുതെന്നും ഈ മേഖലയിലേക്കുള്ള യാത്രാ പദ്ധതികള്‍ പുനഃപരിശോധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അപ്ഡേറ്റുകള്‍ക്കായി പ്രാദേശിക വാര്‍ത്തകള്‍ നിരീക്ഷിക്കുകയും വ്യക്തിഗത സുരക്ഷാ നടപടികള്‍ വീണ്ടും വിലയിരുത്തുകയും വേണം. ചുറ്റുപാടുകളെ കുറിച്ച് ശ്രദ്ധാലുവായിരിക്കുകയും തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കുകയും ചെയ്യുക എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയായ കുറം ജില്ലയില്‍ ചൊവാഴ്ചയാണ് ഏറ്റവും ഒടുവിലത്തെ ആക്രമണം നടന്നത്. സുന്നി-ഷിയാ വിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Also Read

More Stories from this section

family-dental
witywide