കോൺ​ഗ്രസിന് മറ്റൊരു തിരിച്ചടി, മഹാരാഷ്ട്രയിലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് ബിജെപിയിൽ, സംഭവം രാഹുലിന്റെ യാത്രക്കിടെ

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിൽ കോൺ​ഗ്രസിന് തിരിച്ചടി. മുതിർന്ന നേതാവ് പദ്മാകർ വാൽവി കോൺ​ഗ്രവ് വിട്ട് ബിജെപിയിൽ ചേർന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മഹാരാഷ്ട്രയിൽ പര്യടനം നടത്തുന്നതിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പദ്മാകർ വാൽവി ബിജെപിയിൽ ചേർന്നത്.

മുംബൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻ കുലേ, രാജ്യസഭ എംപി അശോക് ചവാൻ എന്നിവരുടെ സാന്നിധ്യത്തിൽ അംഗത്വം സ്വീകരിച്ചു. നന്ദൂർബാർ ജില്ലയിലെ കോൺഗ്രസിന്റെ പ്രബലനായ നേതാവാണ് വാൽവി. മിലിന്ദ് ദേവ്റ, ബാബ സിദ്ധിഖി, അശോക് ചവാൻ എന്നിവർക്ക് ശേഷം സംസ്ഥാനത്ത് പാർട്ടി വിടുന്ന പ്രമുഖ നേതാവാണ് പദ്മാകർ വാൽവി.

Senior congress leader padmakar valvi join bjp

More Stories from this section

family-dental
witywide