കണ്ണിലെ ശാസ്ത്രക്രിയക്കായി ഷാരൂഖ് ഖാൻ അമേരിക്കയിലേക്ക്

ബോളിവുഡ് സുപ്പർ താരം ഷാരൂഖ് ഖാൻ കണ്ണിലെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. ഇന്നോ നാളെയോ അമേരിക്കയിലേക്ക് ഷാരൂഖ് യാത്രയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിൽ ഷാരൂഖ് ഖാനെ മുംബൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ജൂലൈ 29 ന് നടക്കേണ്ട ശസ്ത്രക്രിയ ചില കാരണങ്ങളാല്‍ നടന്നില്ല. അതിനാലാണ് ഈ ശസ്ത്രക്രിയക്കായി താരം അമേരിക്കയിലേക്ക് തിരിക്കുന്നത്.

അതേസമയം ചികിത്സയുടെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2014 ല്‍ ചെറുതായി കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് ഷാരൂഖിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഐ പി എല്‍ മത്സരത്തിനിടെ ഷാരൂഖ് സൂര്യാഘാതമേറ്റ് വീണതും അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ആരാധകരെ ഞെട്ടിച്ചിരുന്നു.