
അമേരിക്കയിലെ മേരിലാന്‍ഡിലെ കൊളംബിയയിലുള്ള ഷോപ്പിംഗ് മാളില്‍ വെടിവയ്പ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. തിരക്കേറിയ ഷോപ്പിംഗ് മാളിനുള്ളിലെ തര്‍ക്കത്തിനിടെയാണ് സംഭവം. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം വെടിവയ്പ്പിലേക്ക് നയിച്ച തര്‍ക്കം ഒരു ഒറ്റപ്പെട്ട സംഭവമായാണ് പൊലീസ് അന്വേണം നടത്തുന്നത്.
ഹോവാര്‍ഡ് കൗണ്ടി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് സംഭവത്തെക്കുറിച്ച് സജീവമായി അന്വേഷിക്കുന്നുണ്ട്. നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംഘര്‍ഷത്തിന്റെ സാഹചര്യമോ മരിച്ചയാളുടെ പേരാ വിവരങ്ങളൊ സംബന്ധിച്ച വിശദാംശങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.