ഡീനെ ചോദ്യം ചെയ്യണം, അന്വേഷണം വൈകിയാല്‍ ക്ലിഫ്ഹൗസിന് മുന്നില്‍ സമരംചെയ്യുമെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം ഇനിയും വൈകിയാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിന് മുന്നില്‍ സമരംചെയ്യുമെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ്. ഡീന്‍ ഉള്‍പ്പെടെ ഉള്ളവരുടെ അറസ്റ്റും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

കേസിന്റെ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നാണ് ജയപ്രകാശ് ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹായിക്കുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കണ്ടതെന്നും മുഖ്യമന്ത്രിയെ ഇനി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കന്റോന്‍മെന്റ് ഹൗസിലെത്തിയാണ് അദ്ദേഹം പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രി സിബിഐ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ആന്റി റാഗിങ് സഖ്നൗദ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നവരെ ആരെയും പിടികൂടിയിട്ടില്ലെന്നും ജയപ്രകാശ് ചൂണ്ടിക്കാട്ടി. അവരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും വേണം. ഡീനിനെയും ചോദ്യം ചെയ്യണം. ഇതൊന്നും ചെയ്യാത്ത പക്ഷം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം ചെയ്യുമെന്ന് ജയപ്രകാശ് വ്യകത്മാക്കി.

Siddharthan’s father says that he will protest in front of the Cliffhouse

Also Read

More Stories from this section

family-dental
witywide