എജ്ജാതി ചിരി, എജ്ജാതി അടി, മനം കവ‍ർന്ന് സ്മൃതി മന്ഥന! കപ്പടിച്ച് കലിപ്പടക്കുമെന്നുറപ്പിച്ച് ആ‌ർസിബി, ഗുജറാത്തിനെ തകർത്തു

ബംഗളൂരു: വനിതാ പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണ നാണംകെട്ടതിന്‍റെ കണക്കുതീർക്കാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ കുതിപ്പ്. ഡബ്യു പി എല്ലിൽ ബാംഗ്ലൂരിന് തുടർച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയന്‍റ്സിനെ 8 വിക്കറ്റിനു തകർത്ത സ്മൃതി മന്ഥനയും സംഘവും പോയിന്‍റ് ടേബിളിന്‍റെ തലപ്പത്തും ഇടംപിടിച്ചു. തകർപ്പൻ അടികളുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെയുടെ മികവിലാണ് ആർ സി ബി ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ സോഫി മൊളിനെക്‌സാണ് ഗുജറാത്തിനെ തകര്‍ത്തത്. ബെത്ത് മൂണി (8), ഫീബി ലിച്ച്ഫീൽഡ് (5), വേദ കൃഷ്ണമൂർത്തി (9), ആഷ്ലി ഗാർഡ്നർ (7), കാതറിൻ ബ്രൈസ് (3) എന്നിവർ വേഗത്തിൽ പുറത്തായത് ഗുജറാത്തിന് തിരിച്ചടിയായി. ഓപ്പണിംഗിലെത്തിയ ഹർലീൻ ഡിയോൾ 22 റൺസ് നേടിയെങ്കിലും 31 പന്തുകൾ നേരിട്ടതും റൺറേറ്റിനെ ബാധിച്ചു. 25 പന്തിൽ 31 റൺസ് നേടിയ ഡയലൻ ഹേമലതയാണ് ഗുജറാത്തിന് ആശ്വസമായത്. സ്നേഹ് റാണ 10 പന്തിൽ 12 റൺസ് നേടി പിന്തുണ നൽകി. രേണുക സിംഗിനൊപ്പം 4 ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫി മോളിന്യൂവും ആർ സി ബി ബൗളിംഗിൽ തിളങ്ങി.

മറുപടി ബാറ്റിംഗില്‍ ആര്‍സിബി 12.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയാണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ മന്ഥാന, സോഫി ഡിവൈന്‍ (6) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ആർ സി ബിക്ക് നഷ്ടമായത്. മൂന്നാമതായി ഇറങ്ങിയ സഭിനേനി മേഘന പുറത്താവാതെ 36 റണ്‍സെടുത്തു. എല്ലിസ് പെറിയും (14 പന്തില്‍ പുറത്താവാതെ 23) മികവോടെ ബാറ്റ് വീശിയതോടെ ആര്‍ സി ബിക്ക് 8 വിക്കറ്റ് ജയം സ്വന്തമായി. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും രണ്ട് കളികളും ജയിച്ച് 4 പോയിന്‍റുണ്ടെങ്കിലും മികച്ച നെറ്റ് റൺ റേറ്റിന്‍റെ ബലത്തിലാണ് മന്ഥനയും സംഘവും പോയിന്‍റ് ടേബിളിന്‍റെ തലപ്പത്ത് ഇരിപ്പുറപ്പിച്ചത്.

Smriti mandhana batting blitz powers RCB to impressive win over Gujarat Giants

More Stories from this section

family-dental
witywide