
ആലപ്പുഴ: മന്തി കഴിച്ച മകന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ച് കടയക്കുനേരെ പൊലീസുകാരന്റെ ആക്രമണം. ആലപ്പുഴ വലിയ ചുടുകാടിന് സമീപമുള്ള കട അടിച്ചു തകര്‍ക്കുകയായിരുന്നു. അഹ്ലന്‍ കുഴിമന്തിക്കട ആണ് തകര്‍ത്തത്.
ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ചാണ് പോലീസ് ഉദ്യോഗസ്ഥന്‍ കട അടിച്ചു തകര്‍ത്തത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ ജോസഫിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
വാക്കത്തിയുമായെത്തി ഹോട്ടലിലുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം ഹോട്ടലിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം മാറാതെ, ഇയാള്‍ ബൈക്കോടിച്ച് ഹോട്ടലിന് അകത്തേക്കു കയറ്റി. മന്തിക്കട മാത്രമല്ല, സമീപത്തുള്ള കടയും ഇയാള്‍ തകര്‍ത്തിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നോ എന്നത് ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് നടപടിയെടുക്കും.















