13 വർഷത്തിനിടെ ആദ്യ വധശിക്ഷ നടപ്പാക്കി സൗത്ത് കാരോലീന

സൗത്ത് കാരോലീന: 13 വർഷത്തിനിടെ ആദ്യ വധശിക്ഷ നടപ്പാക്കി സൗത്ത് കാരോലീന. ഫ്രെഡി ഓവൻസിന്റെ (46) വധ ശിക്ഷയാണ് വെള്ളിയാഴ്ച നടപ്പാക്കിയത്. വൈകുന്നേരം 6:55 ന് ഓവൻസിന്റെ മരണം സ്ഥിരീകരിച്ചു.

1997-ൽ ഗ്രീൻവില്ലിൽ മോഷണത്തിനിടെ കടയിലെ ജീവനക്കാരിയായ ഐറിൻ ഗ്രേവ്സിനെ കൊലപ്പെടുത്തിയ കേസിലാണ് ഓവൻസ് ശിക്ഷിക്കപ്പെട്ടത്. പിന്നീട് കേസിന്റെ വിചാരണയ്ക്കിടെ കൗണ്ടി ജയിലിലെ മറ്റൊരു തടവുകാരനെയും ഓവൻസ് കൊലപ്പെടുത്തി.

തുടർന്ന് ഓവൻസിന് കോടതി വധശിക്ഷ വിധിച്ചു. ഇതിന് മുൻപ് 2011ലായിരുന്നു സൗത്ത് കാരോലീനിൽ വധശിക്ഷ നടപ്പാക്കിയത്. 46 കാരനായ ഫ്രെഡി ഓവൻസ് മാരകമായ കുത്തിവയ്പ്പ് നൽകിയതിനെ തുടർന്ന് പ്രാദേശിക സമയം വൈകുന്നേരം 6:55 ന് മരിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൗത്ത് കരോലിന ഗവർണർ ഹെൻറി മക്മാസ്റ്റർ ദയാഹർജിക്കുള്ള ഓവൻസിൻ്റെ അപ്പീൽ നിരസിച്ചിരുന്നു. സുപ്രീം കോടതി വധശിക്ഷയുടെ സ്റ്റേയും നിഷേധിക്കുകയായിരുന്നു.

More Stories from this section

family-dental
witywide