സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് സെമിനാർ നടത്തി : വ്യവസായ സംരംഭകർക്ക് അറിവും പ്രചോദനവും പകർന്നു 

ജീമോൻ റാന്നി

ഹൂസ്റ്റൺ:  സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ (SIUCC) ആഭിമുഖ്യത്തിൽ നടത്തിയ വ്യവസായ സംരംഭക സെമിനാർ നവ സംരംഭക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഘടനയുടെ കോർപ്പറേറ്റ് ഓഫിസായ സ്റ്റാഫോഡിലുള്ള ചേംബർ ഹാളിലാണ് സെമിനാർ സംഘടിപ്പിച്ചത് . ജൂൺ 9 ന് ഞായറാഴ്ച വൈകുന്നേരം നടത്തിയ സെമിനാറിൽ 60 ൽ പരമാളുകൾ പങ്കെടുത്തു.

ഇൻഷുറൻസ് രംഗത്തെ ദീർഘവർഷങ്ങളുടെ അനുഭവ സമ്പത്തും പരിചയവുമുള്ള പ്രമുഖ ഇൻഷുറൻസ് ബ്രോക്കർ ജോർജ് ജോസഫിന്റെ ക്ലാസുകളും സെമിനാറിൻ്റെ മാറ്റ് കൂട്ടി. രണ്ടു മണിക്കൂർ നീണ്ടുനിന്ന സെമിനാറിൽ പങ്കെടുത്തവരുടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകി ജോർജ്‌ സെമിനാറിന്  മികവ് പകർന്നു .  

ചേംബർ പ്രസിഡണ്ട് സഖറിയ കോശി അദ്ധ്യക്ഷനായിരുന്നു. വന്നുചേർന്ന ഏവരെയും അദ്ദേഹം സ്വാഗതം ചെയ്തു. ജനങ്ങൾക്കു ഉപകാരപ്രദമായ നിരവധി പരിപാടികളാണ് ഈ വർഷവും ആവിഷ്കരിക്കുന്നതെന്ന്  പ്രസിഡണ്ട് ആമുഖപ്രസംഗത്തിൽ സൂചിപ്പിച്ചു. തുടർന്ന് സെമിനാറിൽ  പങ്കെടുത്തവർ സ്വയം പരിചയപ്പെടുത്തി.  

ബിസിനസ്സ് രൂപീകരണം, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും തിരഞ്ഞെടുപ്പ്. പേര് തിരഞ്ഞെടുക്കലും റജിസ്ട്രേഷനും,ബിസിനസിൻ്റെയും റജിസ്ട്രേഷൻ്റെയും നടപടികൾ. ഉടമസ്ഥാവകാശം, എസ് കോർപ്പറേഷൻ, എൽഎൽസി, സി കോർപ്പറേഷൻ,  ഫെഡറൽ ഇഐഡിയും സ്റ്റേറ്റ് ഐഡിയും, ബിസിനസ്സ് നടത്തിപ്പ്,  മൂലധനവും ബിസിനസ് ലോണും, ബാങ്ക് വായ്പ, നികുതിയിളവ്, നികുതി മാറ്റിവെച്ച ബിസിനസ്സ് ചെലവുകൾ, ബിസിനസ് ഇൻഷുറൻസ് പ്ലാനുകൾ, ബിസിനസ് ഓണേഴ്‌സ് ലയബിലിറ്റി ഇൻഷുറൻസ് പ്ലാനുകൾ,.എംപ്ലോയി ഗ്രൂപ്പ് ബെനഫിറ്റ് പ്ലാനുകൾ, പ്രധാന ജീവനക്കാരുടെ ആനുകൂല്യ പദ്ധതികൾ, ഗ്രൂപ്പ് ലൈഫ്, ഗ്രൂപ്പ് ഡിസെബിലിറ്റി, ഗ്രൂപ്പ് LTC പ്ലാനുകൾ 401(k) പ്ലാനുകൾ, ആദായ നികുതി, ഇൻഷുറൻസ്, നിയമ പ്രശ്നങ്ങൾ, ബിസിനസ്സ് ഉടമകൾക്കുള്ള പദ്ധതികൾ, ബിസിനസ്സ് ഉടമകളുടെ ആനുകൂല്യ പദ്ധതികൾ എക്സിക്യൂട്ടീവ് ബെനിഫിറ്റ് പ്ലാനുകൾ, ലൈഫ്, ഡിസെബിലിറ്റി, എൽടിസി പ്ലാനുകൾ.തുടങ്ങി നിരവധി വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു.

ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി ജിജി ഓലിയ്ക്കൻ നന്ദി പ്രകാശിപ്പിച്ചു. ഡിന്നറോടു കൂടി സെമിനാർ സമാപിച്ചു.  

South Indian US Chamber Of Commerce seminar

More Stories from this section

family-dental
witywide