ഇരുന്ന് പഠിക്കാം! ദേ ഇങ്ങെത്തി എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷ, തീയതി പ്രഖ്യാപിച്ചു; മാര്‍ച്ചിൽ ആരംഭിക്കും, ഫലപ്രഖ്യാപനം മേയ് മാസം

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്‌എസ്‌എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാർച്ച്‌ മൂന്ന് മുതല്‍ 26 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുക. ഹയർസെക്കൻഡറി ആദ്യവർഷ പരീക്ഷ മാർച്ച്‌ ആറ് മുതല്‍ 29 വരെയും രണ്ടാം വർഷ പരീക്ഷ മാർച്ച്‌ മൂന്ന് മുതല്‍ 26 വരെയുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഫെബ്രുവരി 17 മുതല്‍ 21വരെ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ നടക്കും. ഏപ്രില്‍ എട്ടിന് മൂല്യ നിർണയ ക്യാമ്ബുകള്‍ ആരംഭിക്കും. 72 ക്യാമ്ബുകളിലായാണ് മൂല്യനിർണയം നടക്കുക. മേയ് മൂന്നാം വാരത്തിനുളളില്‍ ഫലപ്രഖ്യാപനം നടത്തും. 4,28,951 വിദ്യാർത്ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

More Stories from this section

family-dental
witywide