
വ്യാഴാഴ്‌ച വൈകുന്നേരവും വെള്ളിയാഴ്ച പുലർച്ചെയുമുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും ടെക്‌സാസിലും ലൂസിയാനയിലും വൻ നാശ നഷ്ടം. 4 പേർ മരിച്ചു. വെള്ളപ്പൊക്കത്തിൽ റോഡുകൾ മുങ്ങി. ഒരു ദശലക്ഷത്തിലധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി.
മോശം കാലാവസ്ഥ ഹ്യൂസ്റ്റണിൽ കുറഞ്ഞത് നാല് പേരുടെയെങ്കിലും ജീവനെടുത്തതായി മേയറുടെ കമ്മ്യൂണിക്കേഷൻസ് മേധാവി മേരി ബെൻ്റൺ പറഞ്ഞു. മരങ്ങൾ വീണതാണ് രണ്ട് മരണങ്ങൾക്ക് കാരണമായത്. ക്രെയിൻ അപകടം മറ്റൊന്നിന് കാരണമായി.

അക്രമാസക്തമായ കാലാവസ്ഥ ഹ്യൂസ്റ്റണിലെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തി, മരങ്ങളും അവശിഷ്ടങ്ങളും വീണുകിടക്കുന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടു.
ശക്തമായ കൊടുങ്കാറ്റിൽ ഹ്യൂസ്റ്റൺ നഗരത്തിലെ കെട്ടിടങ്ങളുടെ ജനാലകൾ പൊട്ടിച്ചിതറി.
പ്രദേശം ഗ്ലാസ് കൊണ്ട് നിറഞ്ഞു. വൈദ്യുതി മുടങ്ങിയതിനാൽ ട്രാഫിക് ലൈറ്റുകൾ പ്രവർത്തിച്ചില്ല. ഹൂസ്റ്റണിലെ കടകളിലൊന്നും വെളിച്ചമുണ്ടായില്ല. പലരും മൊബൈൽ ഫോണിന്റെ വെളിച്ചത്തെ ആശ്രയിച്ചു. കാറ്റും മഴയും വന്നതോടെ കടകളുടെ വാതിലുകളും അടച്ചു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ടെക്‌സാസിൻ്റെ ചില ഭാഗങ്ങളിൽ കൊടുങ്കാറ്റിനു സാധ്യതയുണ്ട്. തീര ദേശത്ത് ഇടിമിന്നലുകളുടെ വലിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
storms kill at least 4 in Houston










