
കാലിഫോര്‍ണിയ: അധ്യാപകരോട് പല കാരണങ്ങള്‍ക്കൊണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് ദേഷ്യം തോന്നുക സ്വാഭാവികം. എന്നാല്‍ ദേഷ്യത്തില്‍ അധ്യാപകരെ തല്ലാന്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയാലോ. അത്തരത്തിലൊരു സംഭവമാണ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്നത്. ദേഷ്യം അടങ്ങാത്ത വിദ്യാര്‍ത്ഥി അധ്യാപികയെ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സൈബറിടങ്ങളില്‍ വൈറലായിട്ടുണ്ട്.
കാലിഫോര്‍ണിയയിലെ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് വീഡിയോയിലുള്ളത്. ക്ലാസ് മുറിയില്‍ മറ്റ് വിദ്യാര്‍ത്ഥികളും ഒപ്പം തന്റെ കസേരയില്‍ ഇരിക്കുന്ന അധ്യാപികയേയും കാണാം. പ്രകോപിതനായ വിദ്യാര്‍ത്ഥി തന്റെകസേരയില്‍ നിന്നും എഴുന്നേറ്റ് അധ്യാപികയ്ക്ക് അരുകിലേക്ക് ചെല്ലുകളും ദേഷ്യത്തില്‍ അവരുടെ മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് അടി കിട്ടുന്നതെങ്കിലും സംയമനം പാലിച്ച അധ്യാപികയാകട്ടെ ആക്രമണത്തോട് ശാന്തമായി പ്രതികരിക്കുന്നു.
ഒന്നിലധികം തവണ അടികിട്ടിയപ്പോള്‍ അധ്യാപികയുടെ കണ്ണട തെറിച്ച് നിലത്തുവീഴുകയും ചെയ്യുന്നുണ്ട്. നിന്റെ പ്രവൃത്തി എന്നെ എന്നെ ബാധിച്ചുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് ചോദിച്ച അധ്യാപികയെ ഞാന്‍ നിന്നെ വീണ്ടും തല്ലണോ എന്ന് ചോദിച്ച് വിദ്യാര്‍ത്ഥി വീണ്ടും തല്ലുകയായിരുന്നു.
സപപാഠികള്‍ കളിയാക്കി ചിരിച്ചതാണ് വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചതെന്നാണ് സംഭവത്തിന് പിന്നിലെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വ്യക്തമായ കാരണം ലഭ്യമല്ല. അതേസമയം, വിദ്യാര്‍ത്ഥിക്കെതിരെ ശാരീരിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.












