
ചാറ്റ്ജിപിടി-ഓപ്പൺഎഐയിലെ മുൻ ജീവനക്കാരനായ സുചിർ ബാലാജിയുടെ അകാല മരണം സംബന്ധിച്ച് എഫ്ബിഐ അന്വേഷിക്കണമെന്ന് അമ്മ പൂർണിമ രാമറാവു ആവശ്യപ്പെട്ടു. Open AI പകർപ്പവകാശ നിയമങ്ങൾ ലംഘിച്ചു എന്ന സുചിർ ആരോപണം ഉന്നയിച്ച് ഒരു മാസത്തിനു ശേഷമാണ് യുഎസ് അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആഗസ്റ്റിൽ സുചിർ ഓപൺ എഐയിൽനിന്ന് രാജിവച്ചിരുന്നു. ഒക്ടോബറിലാണ് ദ ന്യൂയോർക്ക് ടൈംസിന് അഭിമുഖം നൽകിയത്. അഭിമുഖത്തിൽ, ഓപ്പൺഎഐയുടെ രീതികൾ, പ്രത്യേകിച്ച് AI മോഡലുകളെ പരിശീലിപ്പിക്കുന്നതിന് ഇൻ്റർനെറ്റ് ഉറവിട ഡാറ്റ ഉപയോഗിക്കുന്നത്, പകർപ്പവകാശ നിയമങ്ങൾ ലംഘിക്കുന്നതായി മനസ്സിലാക്കിയ ബാലാജി തൻ്റെ നിരാശ പങ്കുവെച്ചിരുന്നു. നവംബർ 21നു തൻ്റെ ജന്മദിനത്തിൻ്റെ അന്നു തന്നെയാണ് രുചിർ മരിച്ചത്.
വ്യാഴാഴ്ച ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ, ബാലാജിയുടെ അമ്മ പൂർണിമ രാമറാവു തൻ്റെ മകൻ്റെ ജീവിത്തെ കുറിച്ചും OpenAI-യെക്കുറിച്ചുള്ള അവൻ്റെ വർദ്ധിച്ചുവരുന്ന ആശങ്കകൾ എന്തായിരുന്നു എന്നും കമ്പനി വിടാനുള്ള തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയായിരുന്നു എന്നും വിശദമാക്കി.
തങ്ങളുടെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് മാതാപിതാക്കൾ ഉറച്ചു വിശ്വസിക്കുന്നു. മരിച്ചനിലയിൽ കണ്ടെത്തിയ സുചിരിനെ പരിശോധിക്കാൻ എത്തിയ ഡോക്ടറുടെ റിപ്പോർട്ട് അവർ സംശയിക്കുന്നു.
മകൻ്റെ മരണത്തിൽ എഫ്ബിഐ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. സൈബർ സുരക്ഷ, വിസിൽബ്ലോവർ പരിരക്ഷ പോലുള്ള വിഷയങ്ങൾ ഉൾപ്പെടുന്ന കേസിൽ സമഗ്രമായ അന്വേഷണം നടത്താനുള്ള കഴിവ് സാൻ ഫ്രാൻസിസ്കോ പൊലീസ് വകുപ്പിന് ഇല്ലെന്ന് അവർ കരുതുന്നു, അതിനാൽ കേസ് എഫ്ബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു.
എന്നാൽ സംഭവത്തിൽ ദുരൂഹതയോ സംശയമോ ഇല്ലെന്നും ഇത് ആത്മഹത്യ തന്നെയെന്നുമാണ് പൊലീസ് നിലപാട്.
Suchir Balaji’s Parents demand FBI investigation on his death