
വാഷിംഗ്ടണ്‍: കഴിഞ്ഞ ആഴ്ചയില്‍ ആത്മഹത്യചെയ്ത ട്രാന്‍സ് വിദ്യാര്‍ഥി നെക്സ് ബെനഡിക്റ്റ് മരണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഒക്ലഹോമയില്‍ നിന്നുള്ള നെക്സ് ബെനഡിക്റ്റ് (16) ന്റെ മരണവാര്‍ത്ത വ്യാപകമായ രോഷത്തിന് ഇടയാക്കുകയും ട്രാന്‍സ് വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു.
ഫെബ്രുവരി 8 ന് ഉണ്ടായ നെക്‌സിന്റെ മരണത്തില്‍ തന്റെയും പ്രഥമ വനിത ജില്‍ ബൈഡന്റെയും ‘ഹൃദയം തകര്‍ന്നതായി’ ബൈഡന്‍ പറഞ്ഞു. സമൂഹത്തില്‍ അംഗീകരിക്കപ്പെടാന്‍ ആഗ്രഹിച്ച നെക്‌സ് ബെനഡിക്റ്റ് എന്ന ഒരു കുട്ടി ഇന്നും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമായിരുന്നവെന്നും ബൈഡന്‍ ദുഖം പങ്കുവെച്ചു.
ട്രാന്‍സ് വിഭാഗത്തില്‍പ്പെടുന്നവരോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിനെതിരായി പ്രവര്‍ത്തിക്കാനും ബൈഡന്‍ ആഹ്വാനം ചെയ്തു.
നെക്സും സ്‌കൂളിലെ മറ്റ് ചില വിദ്യാര്‍ത്ഥിനികളുമായി ശുചിമുറിയില്‍വെച്ച് വഴക്കുണ്ടാകുകയും ട്രാന്‍സ് വിദ്യാര്‍ത്ഥിയായ നെക്‌സ് അപമാനിക്കപ്പെടുകയും ചെയ്തിരുന്നു. നെക്‌സിന് വിദ്യാര്‍ത്ഥിനികളില്‍ നിന്നും ദേഹോപദ്രവം ഏല്‍ക്കുകയും തുടര്‍ന്ന് ചികിത്സതേടുകയും ചെയ്തിരുന്നു. പിറ്റേന്ന് വീട്ടില്‍വെച്ച് നെക്‌സ് കുഴഞ്ഞുവീഴുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. ഭാഗീകമായി പുറത്തുവന്ന നെക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് അമിതമായി ചില മരുന്നുകള്‍ കഴിച്ച് നെക്‌സ് ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. പൂര്‍ണ്ണമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മാര്‍ച്ച് 27 ന് പുറത്തുവരുമെന്നും റിപ്പോര്‍ട്ടുണ്ട്.
Suicide of a trans student: Biden with a response










