സൂപ്പര്‍ ചൊവ്വ: നേട്ടം കൊയ്ത് ട്രംപും ബൈഡനും, ഫലങ്ങള്‍ എത്തിത്തുടങ്ങി

വാഷിംഗ്ടണ്‍: ‘സൂപ്പര്‍ ചൊവ്വ’കടന്നുപോകവെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍, വിര്‍ജീനിയ, നോര്‍ത്ത് കരോലിന, ഒക്ലഹോമ, ടെന്നസി എന്നിവിടങ്ങളിലെ പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു. ടെന്നസിയിലും, ഒക്ലഹോമയിലും മസാച്ചുസെറ്റ്സിലും മെയ്നിലും ഡെമോക്രാറ്റിക് പ്രസിഡന്റ് പ്രൈമറിയില്‍ ജോ ബൈഡനും വിജയിച്ചിട്ടുണ്ട്.

ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ സൈറ്റില്‍ വിര്‍ജീനിയയ്ക്കും നോര്‍ത്ത് കരോലിനയ്ക്കും നന്ദി പറഞ്ഞ് എത്തിയിട്ടുണ്ട്. 2020 ല്‍ ഡെമോക്രാറ്റ് ജോ ബൈഡന്‍ സ്ഥാനഭ്രഷ്ടനാക്കിയതിന് ശേഷം ആവേശകരമായ തിരിച്ചുവരവിന് ശ്രമിക്കുന്ന മുന്‍ പ്രസിഡന്റിന്റെ നാമനിര്‍ദ്ദേശത്തിലേക്കുള്ള വഴിയില്‍ ഇത് അധിക ഊര്‍ജ്ജം നല്‍കും.

റിപ്പബ്ലിക് പാര്‍ട്ടിയിലെയും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ പ്രൈമറി തെരഞ്ഞെടുപ്പ് ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് നടക്കുക. ഇതില്‍ ഫെബ്രുവരിയിലോ മാര്‍ച്ചിലോ ഒരു ചൊവ്വാഴ്ച നിരവധി സംസ്ഥാനങ്ങളില്‍ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതാണ് സൂപ്പര്‍ ചൊവ്വ എന്നറിയപ്പെടുന്നത്. ഇതിന്റെ ഭാഗമായി അലബാമ, അലാസ്‌ക, കാലിഫോര്‍ണിയ, കോളറാഡോ തുടങ്ങിയ 15 സംസ്ഥാനങ്ങളാണ് ഈ സൂപ്പര്‍ ചൊവ്വ കടന്നുപോകുക.

Also Read

More Stories from this section

family-dental
witywide