‘അനിശ്ചിത കാലത്തേക്ക് ജയിലിലടയ്ക്കാനാകില്ല’, മദ്യനയ കേസിൽ മനീഷ് സിസോദിയയ്ക്ക് ജാമ്യം

ഡല്‍ഹി: വിവാദമായ ദില്ലി മദ്യനയ അഴിമതികേസില്‍ മനീഷ് സിസോദിയക്ക് ജാമ്യം. സുപ്രിം കോടതിയാണ് ഡൽഹി മുന്‍ ഉപമുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ചത്. കേസിൽ ഇ ഡി അറസ്റ്റു ചെയ്ത സിസോദിയ പതിനാറ് മാസമായി ജയിലില്‍ കഴിയുകയായിരുന്നു. 2023 ഫെബ്രുവരി 23 നാണ് മനീഷ് സിസോദിയ ജയിലിലായത്. സി ബി ഐ, ഇ ഡി കേസുകളിൽ ജാമ്യം ലഭിച്ചതോടെ അദ്ദേഹത്തിന് ഇന്നുതന്നെ പുറത്തിറങ്ങാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

ഇഡി, സിബിഐ കേസുകളിൽ വിചാരണ നടപടിക്രമങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നത് എന്ന് സുപ്രിം കോടതി വ്യക്തമാക്കി. അഡീഷണല്‍ സോളിസിറ്ററിന്റെ വാദങ്ങളില്‍ പരസ്പര വൈരുദ്ധ്യമെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. ജൂലൈ മൂന്നിന് നല്‍കിയ കുറ്റപത്രത്തിന് മുന്‍പ് വിചാരണ ആരംഭിക്കുന്നതെങ്ങനെയാണ്. അനിശ്ചിത കാലത്തേക്ക് മനീഷ് സിസോദിയയെ ജയിലില്‍ അടയ്‌ക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. മനീഷ് സിസോദിയ തെളിവ് നശിപ്പിക്കാന്‍ സാധ്യയുണ്ടെന്ന വാദം സുപ്രിംകോടതി തള്ളി.

Also Read

More Stories from this section

family-dental
witywide