ഫോമ നാഷണൽ കമ്മറ്റി അംഗങ്ങൾക്കെതിരായ സസ്‌പെൻഷൻ നടപടി പിൻവലിച്ചു

ന്യൂയോര്‍ക്ക്: സംഘടനയില്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് അംഗങ്ങളെ സസ്‌പെൻഡ് ചെയ്ത ഫോമ പ്രസിഡന്റിന്റെ നടപടി പിൻവലിച്ചു. ഫോമ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ പ്രതിനിധി ഷിനു ജോസഫ്, സൗത്ത് വെസ്റ്റ് ഫ്ളോറിഡ മലയാളി അസോസിയേഷന്‍ പ്രതിനിധി അജേഷ് ബാലാനന്ദന്‍ എന്നിവര്‍ക്കെതിയുള്ള സസ്‌പെൻഷൻ നടപടിയാണ് പിൻവലിച്ചത്. വിഷയത്തിൽ ഫോമാ ജുഡീഷ്യൽ കൗൺസിൽ അടിയന്തിര യോഗം ചേർന്ന് ചർച്ചയിലൂടെ സമവായം ഉണ്ടാക്കുകയായിരുന്നു.

ഫോമാ പ്രസിഡൻറ് ജേക്കബ് തോമസ്, ഷിനു ജോസഫ്, അജേഷ് ബാലാനന്ദൻ എന്നിവരോട് സംസാരിച്ചാണ് പ്രശ്നപരിഹരം ഉണ്ടാക്കിയതെന്ന് ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ബെന്നി വാച്ചാച്ചിറ, വൈസ് ചെയർമാൻ ജോഫ്രിൻ ജോസ്, സെക്രട്ടറി ബിനു ജോസഫ്, ലാലി കളപുരക്കൽ, ജോസഫ് ഔസോ എന്നിവർ അറിയിച്ചു.

Suspension action against FOMAA National Committee members withdrawn

More Stories from this section

family-dental
witywide