
ന്യൂജെഴ്‌സി: അടിമാലി സ്വദേശികളും ന്യൂജേഴ്സിയിലെ കെന്‍ഡല്‍ പാര്‍ക്ക് നിവാസികളുമായ ഷെമി അന്ത്രു – ജിഞ്ചു ഷെമി ദമ്പതികളുടെ മകള്‍ താന്യ ഷെമി (20) പെന്‍സില്‍വേനിയയില്‍ അന്തരിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ഫിലാഡല്‍ഫിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു താന്യ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 ന് ബ്രണ്‍സ്വിക്കിലുള്ള ഇസ്ലാമിക് സൊസൈറ്റി ഓഫ് സെന്‍ട്രല്‍ ജെഴ്‌സിയില്‍ (ഐഎസ്സിജെ) മയ്യത്ത് നിസ്‌കാരവും, തുടര്‍ന്ന് 2ന് ഹാമില്‍ടണിലുള്ള ഗ്രീന്‍വുഡ് സെമിത്തേരിയില്‍ ഖബറടക്കവും നടക്കും.
ഡെലവേര്‍ യൂണിവേഴ്സിറ്റിയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു താന്യ. പ്രസിഡന്‍ഷ്യല്‍ സ്‌കോളര്‍ എന്ന നിലയില്‍ ശ്രദ്ധേയയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദം ഷെമി സഹോദരനാണ്.















