
അമേരിക്കന്‍ പോപ്പ് ഗായികയും ഗാന രചയിതാവുമായ ടെയ്ലര്‍ സ്വിഫ്റ്റ്, വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചുകൊണ്ട് തന്റെ ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റിന് 10 ദശലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചു. ഇന്‍സ്റ്റഗ്രാമില്‍ 284 മില്യന്‍ ഫോളോവേഴ്‌സാണ് ടെയിലര്‍ സ്വിഫ്റ്റിനുള്ളത്.
ജെന്നിഫര്‍ ആനിസ്റ്റണ്‍, യുഎസ് ബാസ്‌ക്കറ്റ്ബോള്‍ താരം കെയ്റ്റ്ലിന്‍ ക്ലാര്‍ക്ക്, സെലീന ഗോമസ് എന്നിവരുള്‍പ്പെടെയുള്ള സെലിബ്രിറ്റികളില്‍ നിന്നുള്‍പ്പെടെയാണ് പോസ്റ്റിന് ‘ലൈക്കുകള്‍’ ലഭിച്ചത്. ഡോണള്‍ഡ് ട്രംപും കമല ഹാരിസും തമ്മിലുള്ള സംവാദത്തിന് പിന്നാലെയാണ് ടെയ്ലര്‍ സ്വിഫ്റ്റ് തന്റെ പിന്തുണ പ്രഖ്യാപിച്ചത്. മാത്രമല്ല, ശാന്തതയോടെ രാജ്യത്തെ നയിക്കാന്‍ കഴിയുന്ന ‘സ്ഥിരതയുള്ള, പ്രതിഭാധനയായ നേതാവ്’ എന്നാണ് അവര്‍ കമലാ ഹാരിസിനെ വിഷേഷിപ്പിച്ചത്.
അതേസമയം, കമലയ്ക്ക് പിന്തുണ അറിയിച്ച പോപ് താരത്തിനോട് ഇതിനു വലിയ വില നല്‍കേണ്ടിവരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.