
ടെന്നസി: ടെന്നസിയിലെ മെംഫിസില്‍ വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥനും 18 വയസ്സുള്ള പ്രതിയും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ സംശയാസ്പദമായ വാഹനം പരിശോധിക്കുന്നതിനിടെയാണ് സംഭവം.
17 വയസുകാരനായ മറ്റൊരു പ്രതിക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 17 വയസ്സുകാരന്റെ നില ഗുരുതരമാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ല.
ജോസഫ് മക്കിന്നി എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. അക്രമി ജെയ്ലന്‍ ലോബ്ലി എന്ന യുവാവാണെന്നും ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തിന് ശേഷം തോക്ക് അക്രമം തടയാന്‍ സഹായിക്കണമെന്ന് ടെന്നസി പോലീസ് മേധാവി തന്റെ സമൂഹത്തോട് വികാരാധീനയായ അഭ്യര്‍ത്ഥന നടത്തി. ഞങ്ങളുടെ ഉദ്യോഗസ്ഥരെക്കുറിച്ച് മാത്രമല്ല ഞങ്ങള്‍ക്ക് ആശങ്ക. പൊതുവെ പൊതുജനങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ആര്‍ക്കും ഇത് സംഭവിക്കാമെന്നും ആളുകള്‍ക്കിടയിലെ തോക്ക് ഉപയോഗത്തില്‍ ഞങ്ങള്‍ ശരിക്കും അസ്വസ്ഥരാണെന്നും പൊലീസ് മേധാവി ആശങ്ക പങ്കുവെച്ചു.