
“ടെർമിനേറ്റർ” താരവും മുൻ ബോഡിബിൽഡറും കാലിഫോർണിയയിലെ മുൻ റിപ്പബ്ലിക്കൻ ഗവർണറുമായ അർനോൾഡ് ഷ്വാർസെനെഗർ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനെ പിന്തുണയ്ക്കാൻ തീരമാനിച്ചു.
തനിക്ക് രണ്ട് പ്രധാന പാർട്ടികളുമായും പ്രശ്‌നങ്ങളുണ്ടെങ്കിലും, അമേരിക്കയെ “ലോകത്തിൻ്റെ ഒരു ചവറ്റുകുട്ട” എന്ന് വിളിച്ച ട്രംപിൻ്റെ വാചകകസർത്ത് തന്നെ പ്രകോപിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
നവംബർ 5 ലെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെക്കാണ് ഷ്വാർസെനെഗറുടെ തീരുമാനം. മുൻ വൈസ് പ്രസിഡൻ്റ് ഡിക്ക് ചെനി ഉൾപ്പെടെ നിരവധി പ്രമുഖ മുൻ റിപ്പബ്ലിക്കനമാർ ഡെമോക്രാറ്റായ കമല ഹാരിസിനെ പന്തുണയ്ക്കുമെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു.
“കുന്നിൻ മുകളിലെ തിളങ്ങുന്ന നക്ഷത്രമാണ് അമേരിക്ക . ആ അമേരിക്കയെ ചവറ്റുക്കുട്ട എന്നു വിശേഷിപ്പിച്ചിരിക്കുന്നു.. അത് ഒട്ടും ദേശസ്നേഹമില്ലാത്ത കാര്യമാണ്.. ലോകമെമ്പാടുമുള്ള ആളുകളുമായി സംസാരിക്കുകയും അമേരിക്കക്കാരനായിരിക്കുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്ന എന്നെ ആ പരാമർശം രോഷാകുലനാക്കുന്നു,” താരം പറഞ്ഞു.
“ഒരു റിപ്പബ്ലിക്കൻ ആകുന്നതിന് മുമ്പ് ഞാൻ ഒരു അമേരിക്കക്കാരനാണ്.. അതുകൊണ്ടാണ്, ഈ ആഴ്ച, ഞാൻ കമലാ ഹാരിസിനും ടിം വാൾസിനും വോട്ട് ചെയ്യുന്നത്,” അദ്ദേഹം എക്‌സിൽ എഴുതി.
ഏറ്റവും ജനസാന്ദ്രതയുള്ള യു.എസ് സംസ്ഥാനത്തിൻ്റെ ഗവർണറായി രണ്ട് ടേമിന് ശേഷം 2011-ൽ സ്ഥാനമൊഴിഞ്ഞതിന് ശേഷം, ഷ്വാർസെനെഗർ പരിസ്ഥിതി പ്രശ്‌നങ്ങൾ, ചെറുകിട ബിസിനസുകൾ, കുടിയേറ്റ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു.
2021 ജനുവരി 6 ന്, ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റൽ കലാപത്തെ തുടർന്ന് ട്രംപിനെ “പരാജയപ്പെട്ട നേതാവ്” എന്നും “ചരിത്രത്തിലെ എക്കാലത്തെയും മോശം പ്രസിഡൻ്റ്.’ എന്നും ഷ്വാർസെനെഗർ വിശേഷിപ്പിച്ചിരുന്നു.
“ഇപ്പോൾ ഒരു പാർട്ടിയെയും ഇഷ്ടപ്പെടുന്നില്ല” എന്ന് ബുധനാഴ്ച അദ്ദേഹം പറഞ്ഞു.
“എൻ്റെ റിപ്പബ്ലിക്കൻമാർ സ്വതന്ത്ര വിപണിയുടെ സൗന്ദര്യം മറന്നു, ധനകമ്മി വർദ്ധിപ്പിക്കുകയും തിരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കാതെ കലാപം ഉണ്ടാക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
“ഡെമോക്രാറ്റുകൾക്ക് ധനകമ്മി കൈകാര്യം ചെയ്യാൻ അറിയില്ല, വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളാൽ നമ്മുടെ നഗരങ്ങളെ വേദനിപ്പിക്കുന്ന അവരുടെ പ്രാദേശിക നയങ്ങളെക്കുറിച്ച് ഞാൻ ആശങ്കപ്പെടുന്നു.”
എങ്കിലും ട്രംപ് വിജയിച്ചാൽ നമ്മൾ കൂടുതൽ രോഷാകുലരും ദേഷ്യക്കാരും, കൂടുതൽ വിഭജിക്കുന്നവരും, കൂടുതൽ വെറുക്കുന്നവരും ആയി ത്തീരും. കൂടാതെ നാല് വർഷത്തെ ഭരണം വെറും ബുൾഷിറ്റും ആയിരിക്കും അദ്ദേഹം പറഞ്ഞു.
Terminator star and former Republican Arnold Schwarzenegger Endorses Kamala Harris