
ടെക്സാസ്: പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ടെക്സാസില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു, ശക്തമായ കൊടുങ്കാറ്റിന്റെയും മഴയുടെയും പശ്ചാത്തലത്തില്‍ വാരാന്ത്യത്തില്‍ ഇനിയും കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങള്‍ ഒഴുകിപ്പോവുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി ആളുകളെ അപകട സാഹചര്യം കണക്കിലെടുത്ത് ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഭൂരിഭാഗം മഴയും പടിഞ്ഞാറന്‍, സെന്‍ട്രല്‍ ടെക്സസിലാണ് ലഭിക്കുന്നത്. എന്നാല്‍ ഹ്യൂസ്റ്റണ്‍ പ്രദേശത്ത് ഞായറാഴ്ച ഉയര്‍ന്ന മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഹൂസ്റ്റണില്‍ വെള്ളപ്പൊക്ക ഭീഷണിക്ക് അധിക ജാഗ്രത നല്‍കിയാണ് ശക്തമായ മഴ പെയ്യുന്നത്. ഇത് നിരവധി നളികളെ വെള്ളപ്പൊക്ക ഭീഷണിയിലേക്ക് തള്ളിവിട്ടു. പ്രദേശത്ത് വെള്ളപ്പൊക്കം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
ഏപ്രില്‍ ആദ്യം മുതല്‍ സംസ്ഥാനത്ത് ആഞ്ഞടിച്ച പ്രതികൂല കാലാവസ്ഥായിലെ ഏറ്റവും പുതിയതാണ് ഈ ആഴ്ചയില്‍ വീശിയടിച്ച കൊടുങ്കാറ്റുകള്‍. പാന്‍ഹാന്‍ഡില്‍ മുതല്‍ ഗള്‍ഫ് തീരം വരെ ഡസന്‍ കണക്കിന് ചുഴലിക്കാറ്റുകളാണ് വീശിയടിച്ചത്. സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ സോഫ്റ്റ്‌ബോള്‍ വലിപ്പത്തിലുള്ള ആലിപ്പഴം വീഴുകയും വെള്ളപ്പൊക്കത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. 2017 ല്‍ വീശിയടിച്ച ഹാര്‍വി ചുഴലിക്കാറ്റിന്റെ സ്ഥിതി ആവര്‍ത്തിക്കപ്പെടുന്നതുപോലെയാണ് നിലവിലെ അവസ്ഥ.
ഹ്യൂസ്റ്റണിന് വടക്കുള്ള ചില കമ്മ്യൂണിറ്റികളില്‍ വ്യാഴാഴ്ച ഏകദേശം രണ്ട് മാസത്തെ മഴ പെയ്തു. ഈ മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലാകുകയും നദികള്‍ കരകവിഞ്ഞൊഴുകുകയും ചെയ്തു, ഇത് ആളുകളെ വേഗത്തില്‍ ഒഴിപ്പിക്കുന്നതിനും വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനത്തിനും കാരണമായി.















