
വയനാട്: മനുഷ്യനും വന്യമൃഗവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി കേരളത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ആളുകള്‍ തുടര്‍ച്ചയായി കൊല്ലപ്പെടുമ്പോഴും സര്‍ക്കാരിന് ഒരനക്കവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനം മന്ത്രി രാജിവെക്കണമെന്നും ബിഷപ് ആവശ്യമുന്നയിച്ചു.
ഈ അവസ്ഥ തുടര്‍ന്നാല്‍ കൃഷിയിടത്തിലേക്ക് ആളുകള്‍ക്ക് എങ്ങനെ ഇറങ്ങാനാകുമെന്നും നാട്ടില്‍ പുലി ഇറങ്ങിയാല്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ സ്‌കൂളില്‍ പോകുമെന്നും അദ്ദേഹം ചോദിച്ചു.