ഒക്ലഹോമയില്‍ കണ്‍വീനിയന്‍സ് സ്റ്റോര്‍ ഉടമയെ വെടിവെച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മക്കലെസ്റ്റര്‍ : 32 വര്‍ഷം മുമ്പ് 1992ല്‍ ഒരു കണ്‍വീനിയന്‍സ് സ്റ്റോര്‍ ഉടമയെ മാരകമായി വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിയായ ഇമ്മാനുവല്‍ ലിറ്റില്‍ജോണ്ണി(52)ന്റെ വധശിക്ഷ ഒക്ലഹോമയില്‍ നടപ്പാക്കി. ഇമ്മാനുവലിന്റെ ജീവന്‍ രക്ഷിക്കണമെന്ന് സംസ്ഥാന പരോള്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല. കുത്തിവയ്പ്പ് രീതിയിലൂടെയാണ് ശിക്ഷ നടപ്പിലാക്കിയത്.

സ്റ്റേറ്റിന്റെ മാരകമായ കുത്തിവയ്പ്പ് രീതിയുടെ ഭരണഘടനാ സാധുതയ്ക്കെതിരായ ലിറ്റില്‍ജോണിന്റെ അഭിഭാഷകരുടെ അപ്പീല്‍ വ്യാഴാഴ്ച തള്ളിയിരുന്നു. പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്.

ആറ് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2021-ല്‍ പുനരാരംഭിച്ച ഒക്ലഹോമ സ്റ്റിറ്റിന് കീഴില്‍ 14 വധശിക്ഷകള്‍ നടപ്പാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അമേരിക്കയില്‍ വധിക്കപ്പെട്ട നാലുപേരില്‍ ഒരാളായിരുന്നു ഇമ്മാനുവല്‍ ലിറ്റില്‍ജോണ്‍. സൗത്ത് കരോലിന, ടെക്‌സസ്, മിസോറി എന്നിവിടങ്ങളിലായിരുന്നു മറ്റ് വധശിക്ഷകള്‍.

Also Read

More Stories from this section

family-dental
witywide