
ന്യൂഡല്‍ഹി: ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കാന്‍ രാജ്യം അടുത്ത സെന്‍സസിന് തയ്യാറെടുക്കുന്നു. 2025ല്‍ സെന്‍സസ് ആരംഭിച്ച് 2026-ഓടെ പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടുമൊരു സെന്‍സസ് നടക്കുന്നത്.
ജാതി സെന്‍സസ് വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിനിടെയിലാണ് സെന്‍സസിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. എന്തായാലും ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്താന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നത് ഒബിസി വിഭാഗങ്ങളോടുള്ള വഞ്ചനയാണെന്ന് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞു.
Tags: