ഡാളസില്‍ എക്ക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം പ്രത്യാശയുടെ നിറവ് പകരുന്ന അനുഭവമായി

ഡാളസ്: കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡാളസില്‍ നടത്തപ്പെട്ട 46 -ാമത് എക്ക്യൂമെനിക്കല്‍ ക്രിസ്തുമസ് – പുതുവത്സരാഘോഷം പ്രത്യാശയുടെ നിറവ് പകരുന്ന അനുഭവമായി.

ഡാളസിലെ മാര്‍ത്തോമ്മ ഇവന്റ് സെന്ററില്‍ വെച്ച് നടത്തപ്പെട്ട ക്രിസ്തുമസ് ആഘോഷത്തിന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന ആര്‍ച്ച് ബിഷപ്പ് എല്‍ദോ മാര്‍ തിത്തോസ് ക്രിസ്തുമസ് – ന്യുഇയര്‍ സന്ദേശം നല്‍കി.

കോരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ ഡാളസിലെ വിവിധ സിറ്റികളിലുള്ള എപ്പിസ്‌കോപ്പല്‍ സഭകളില്‍പ്പെട്ട 21 ഇടവകളിലെ ഗായകസംഘങ്ങള്‍ ആലപിച്ച അതിമനോഹരമായ ഗാനശുശ്രുഷയും, വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യവും, പ്രത്യാശയും, സ്‌നേഹവും, സഹോദര്യവും സമന്വയിപ്പിക്കുന്ന സംഗമ വേദിയായി മാറി.

കഴിഞ്ഞ 45 വര്‍ഷമായി ഡാളസില്‍ വളരെ ചിട്ടയോടും ഐക്യത്തോടും കൂടി നടത്തിവരുന്ന ക്രിസ്തുമസ് – ന്യുഇയര്‍ ആഘോഷം എക്ക്യൂമെനിക്കല്‍ രംഗത്തു ഒരു മാതൃകയാണ്. കൂടാതെ ഡാളസിലെ വിവിധ സഭകളില്‍പെട്ട എല്ലാ വൈദീകരുടെയും ഒന്നിക്കുന്ന നിമിഷം കൂടിയാണ്.

ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോള്‍ട്ടണിലുള്ള സെന്റ.മേരിസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയാണ്. ഇടവക അവതരിപ്പിച്ച ക്രിസ്തുവിന്റെ തിരുജനനത്തെ ആസ്പദമാക്കിയുള്ള സ്‌കിറ്റ് ഏവരുടെയും പ്രശംസപിടിച്ചുപറ്റി.

റവ.ഫാ.പോള്‍ തോട്ടക്കാട്ട് (പ്രസിഡന്റ്), റവ. ഷൈജു സി. ജോയ് (വൈസ്.പ്രസിഡന്റ് ), ഷാജി എസ്.രാമപുരം (ജനറല്‍ സെക്രട്ടറി), എല്‍ദോസ് ജേക്കബ് (ട്രഷറാര്‍ ), ജോണ്‍ തോമസ് (ക്വയര്‍ കോര്‍ഡിനേറ്റര്‍), പ്രവീണ്‍ ജോര്‍ജ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ വൈദീകര്‍ ഉള്‍പ്പടെ 22 അംഗങ്ങള്‍ അടങ്ങുന്ന ഒരു എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

More Stories from this section

family-dental
witywide