മെസ്‌ക്വിറ്റിലെ വനിത പട്ടാള ഓഫിസർ കാറ്റിയയുടെ കൊലപാതകം; വിവരം നൽകുന്നവർക്ക് 55000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു

ക്ളാർക് വില്ല (ടെന്നിസി):  നോർത്ത് ടെക്സാസ് മെസ്‌ക്വിറ്റിലെ പട്ടാള ഓഫിസർ കാറ്റിയ കൊല്ലപ്പെട്ടിട്ട് ഓരാഴ്ച കഴിഞ്ഞിട്ടും കുറ്റകൃത്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ ഇവരുടെ കൊലപാതകത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് അവരുടെ കുടുംബം 55000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.

കാറ്റിയ ഡ്യുനാസ്-അഗ്വിലാർ( 23) എന്ന വനിത പട്ടാള ഓഫിസറെ മെയ് 18 ന് കെൻ്റക്കിയിലെ ഫോർട്ട് കാംപ്ബെൽ ബേസിലെ ഒരു അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.

അവർ ജോലി ചെയ്തിരുന്ന ഫോർട്ട് കാംബെൽ സൈനിക താവളത്തിനു  സമീപത്തുനിന്നാണ് അവരുടെ മൃതദേഹം കണ്ടെത്തിയത് . തൻ്റെ 23 വയസ്സുള്ള മകളുടെ മരണത്തിൽ വിചിത്രമായ എന്തോ ഉണ്ടെന്ന് അമ്മ കാർമെൻ അഗ്വിലാർ പറയുന്നു.

തൻ്റെ മകൾ മെയ് 5 ന് സൈന്യത്തിൽ നിന്ന് വിരമിച്ച് ടെക്‌സാസിലേക്ക് മടങ്ങാൻ തയ്യാറായിരുന്നു, എന്നാൽ ബേസിലെ ഒരു കൗൺസിലറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അവൾ പെട്ടെന്ന് മനസ്സ് മാറ്റിയതായി  അമ്മ പറഞ്ഞു. അതിനു ശേഷം രണ്ടാഴ്ചയ്ക്കകം അവർ കൊല്ലപ്പെട്ടു.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് അമ്മയും സഹോദരിയും, ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിൻ അമേരിക്കൻ സിറ്റിസൺസ് (LULAC) യുമായി ചേർന്ന് കാറ്റിയയുടെ കൊലയാളിയെ കുറിച്ച് അറിയുന്നവരുണ്ടെങ്കിൽ അത് വെളിപ്പെടുന്നണമെന്ന് അഭ്യർഥിച്ചു.

കേസിൻ്റെ ചുരുളഴിക്കാൻ പോലീസിനെ സഹായിക്കുന്നവർക്ക് കുടുംബവും ലുലാക്കും ചേർന്ന് 55,000 ഡോളർ പാരിതോഷികം നൽകുമെന്നു പ്രഖ്യാപിച്ചു.
ഇത് ചെയ്ത ആളും ആർമിക്കുള്ളിൽ തന്നെയുണ്ട് എന്ന് കരുതുന്നുണ്ടോ എന്ന് ആരോ ചോദിച്ചപ്പോൾ കാറ്റിയയുടെ അമ്മ വികാരാധീനയായി.” ഇത് ആദ്യത്തെ സംഭവമല്ല. അവൾ ആദ്യത്തെ ഇരയുമല്ല. പ്രശ്നം ഉള്ളിലാണ്, പുറത്തല്ല. അത് അവർക്കറിയാം, നിങ്ങൾക്കും അറിയാം,” അമ്മ കാർമെൻ അഗ്വിലാർ പറഞ്ഞു.

ഡാളസ് നോർത്ത് മെസ്‌കൈറ്റ് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് കാരിയ അഗ്വിലാർ സൈന്യത്തിൽ ചേർന്നത്. 2019-ൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയപ്പോൾ, കെൻ്റക്കി-ടെന്നസി അതിർത്തിയിലെ ഫോർട്ട് കാംപ്‌ബെല്ലിൽ അവൾകു പ്രവേശനം ലഭിച്ചു.  4 വയസ്സുള്ള ഒരു മകനുണ്ട് കാരിയയ്ക്ക്.

വാർത്ത – പി പി ചെറിയാൻ

The family of North Texas soldier Katia has announced a $55,000 reward for information about her death.