പറന്നുയരാന്‍ തുടങ്ങവെ വിമാനത്തിലെ ജീവനക്കാരന്‍ യാത്രക്കാരുടെ മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചു

ലണ്ടന്‍: ലണ്ടനില്‍ നിന്ന് വിമാനം പറന്നുയരാന്‍ തുടങ്ങുന്നതിനിടെ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലെ ജീവനക്കാരന്‍ യാത്രക്കാരുടെ മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചു.

ന്യൂ ഇയര്‍ തലേന്ന് ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോകാനിരിക്കെയാണ് 52 കാരനായ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് വിമാനത്തില്‍ വെച്ച് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.

പ്രഥമശുശ്രൂഷയില്‍ പരിശീലനം നേടിയ ഒരു യാത്രക്കാരന്‍ വേഗത്തില്‍പ്രഥമ ശുശ്രൂഷ ചെയ്‌തെങ്കിലും ജീവനക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഉടന്‍തന്നെ അയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇക്കാരണത്താല്‍ വിമാനവും റദ്ദാക്കി. ആളെക്കുറിച്ചുള്ള വിവരങ്ങള്‍ എയര്‍ലൈന്‍സ് പുറത്തുവിട്ടിട്ടില്ല. പുതുവത്സര ദിനത്തിന്റെ തലേ ദിവസമായിരുന്നു സംഭവ്.

More Stories from this section

family-dental
witywide