ഫോമാ ന്യൂയോർക്ക് മെട്രോ റീജണൽ കൺവെൻഷനും നാഷണൽ കൺവെൻഷൻ കിക്കോഫും ഇന്ന് വൈകുന്നേരം

പോൾ പി ജോസ് 

ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജണൽ കൺവെൻഷനും ഫോമാ നാഷണൽ കൺവെൻഷൻ കിക്കോഫും, മീറ്റ് ദി ക്യാൻഡിഡേറ്റ്  പരിപാടിയും ഇന്ന് വൈകിട്ട് 6.30 ന്. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്. 

മെട്രോ റീജിണൽ വൈസ് പ്രസിഡന്റ് പോൾ.പി.ജോസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഫോമാ നാഷണൽ പ്രസിഡന്റ് ഡോ ജേക്കബ് തോമസ് ഉദ്‌ഘാടനം നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിയിൽ ഫോമാ നാഷണൽ എക്സിക്യൂട്ടീവ് നേതാക്കന്മാരും റീജിയൻ ഭാരവാഹികളും പങ്കെടുക്കും. ഈ വരുന്ന ഓഗസ്റ്റ് 8, 9, 10, 11 തീയതികളിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പുണ്ടക്കാനയിൽ നടത്തപ്പെടുന്ന നാഷണൽ കൺവെൻഷന്റെ റീജിയൻ തലത്തിലുള്ള റെജിസ്ട്രെഷൻ കിക്കോഫും തദവസരത്തിൽ നടത്തപ്പെടും. 

2024 – 26 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതിയ്ക്കുള്ള മത്സരാത്ഥികളുടെ മീറ്റ് ദി ക്യാൻഡിഡേറ്റ്സ്യും ഈ അവസരത്തിൽ നടത്തപ്പെടുന്നതാണെന്ന് റീജിയണൽ കമ്മിറ്റി അറിയിച്ചു. തുടർന്ന് നടക്കുന്ന കലാപരിപാടികളിൽ ബിന്ദ്യ ശബരിയുടെ ഡാൻസ് പ്രോഗ്രാമും വിവിധ ഗായകരുടെ ഗാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഡിന്നറോടുകൂടി പരിപാടികൾ പര്യവസാനിക്കുന്നതാണ്. എല്ലാ അഭ്യുദകാംഷികളെയും ഈ പരിപാടിയിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ  അറിയിച്ചു.

More Stories from this section

dental-431-x-127
witywide