
ഏബ്രഹാംലിങ്കൺ
ക്നാനായ സഭാ പിതാക്കന്മാരുടെ അനുവാദത്തോടെയും അനുഗ്രഹത്തോടെയും യേശു സിനിമാസിന്റെ ബാനറിൽ ‘ജൂതന്റെ അന്വേഷണം’ എന്ന ചിത്രം സൈമൺ കുരുവിള കഥയെഴുതി സംവിധാനം ചെയ്യുന്നു.
9KK റോഡ്, ഒരു നല്ല കോട്ടയംകാരൻ എന്ന ചിത്രത്തിനു ശേഷം സൈമൺ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ഹിസ്റ്റോറിക്കൽ റൊമാന്റിക് ത്രില്ലറിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. കൊച്ചുകുട്ടികൾ മുതൽ 90 വയസ്സ് പ്രായമുള്ളവർക്ക് വരെ ഈ സിനിമയിൽ അഭിനയിക്കാൻ അവസരമുണ്ട്.
വേണുഗോപാൽ ഛായാഗ്രാ ഹണവും പിസി മോഹൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. റോബിൻ അമ്പാട്ടിന്റെ ഗാനങ്ങൾക്ക് എസ്.പി. വെങ്കിടേഷ് സംഗീതം പകരുന്നു. പുനലൂർ രവി ചമയവും നാഗരാജൻ വസ്ത്രാലങ്കാരവും രമണൻ കറുകപ്പള്ളി കലാസംവിധാനവും നിർവഹിക്കുന്നു. നിർമ്മാണ നിർവഹണം അജയ്മോൻ ചാലക്കുടി. വാർത്തകൾ ഏബ്രഹാംലിങ്കൺ. ഇന്ത്യ, യു എസ് എ, ഇറ്റലി,ഇസ്രായേൽ, ഗൾഫ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.











