ചരിത്രവിജയം വരിച്ച ഫൊക്കാനയുടെ പുതിയ നേതൃത്വത്തിന് സ്വീകരണവും അധികാര കൈമാറ്റവും ആഗസ്ത് 18 ന്

ന്യൂ യോര്‍ക്ക് : അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 2024 -26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ഈമാസം 18ന് ചുമതലയേല്‍ക്കും. ഡോ. സജിമോന്‍ ആന്റണി പ്രസിഡന്റും ശ്രീകുമാര്‍ ഉണ്ണിത്താന്‍ സെക്രട്ടറിയും ജോയി ചക്കപ്പന്‍ ട്രഷറും ആയ പുതിയ ഭരണസമിതി ജൂലൈയില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഫൊക്കാന ദേശീയ കണ്‍വെന്‍ഷനില്‍ വച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്. വമ്പിച്ച ഭൂരിപക്ഷത്തിലായിരുന്നു സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം വിജയത്തിലേക്ക് കുതിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ അധ്യക്ഷനായിരുന്ന ഡോ. ബാബു സ്റ്റീഫനില്‍ നിന്നും അടുത്ത രണ്ടുവര്‍ഷത്തെ അധ്യക്ഷന്റെ ചുമതലകള്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സജിമോന്‍ ആന്റണി ഏറ്റെടുക്കും.

ഈ പ്രോഗ്രാം ഹോസ്റ്റ് ചെയ്തിരിക്കുന്നത് സജിമോന്റെ മാതൃസംഘടനയായ മഞ്ചും ന്യൂ ജേഴ്‌സിയില്‍ നിന്നുള്ള ഫ്രണ്ട്‌സും ആയ ഡോ. ഷൈനി രാജു, ഷാജി വര്‍ഗീസ്, ഉമ്മന്‍ ചാക്കോ, ഷിബുമോന്‍ മാത്യു, അനീഷ് ജോണ്‍സ്, രഞ്ജിത് പിള്ളൈ, ഷിജിമോന്‍ മാത്യു, മനോജ് വട്ടപ്പള്ളില്‍, ആന്റണി കല്ലുകാവുങ്കല്‍, ലിന്‍ഡോ മാത്യു, അരുണ്‍ ചെമ്പരത്തി, തങ്കച്ചന്‍ ജോസഫ് എന്നിവരാണ്.

ന്യൂ ജേഴ്‌സിയിലെ പ്രസിദ്ധമായ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ഭാരവാഹികള്‍ പങ്കെടുക്കും.

ഭരണ സമിതി
പ്രസിഡന്റ് – സജിമോന്‍ ആന്റണി

സെക്രട്ടറി – ശ്രീകുമാര്‍ ഉണ്ണിത്താന്‍

ട്രഷര്‍ – ജോയി ചക്കപ്പന്‍

എക്‌സി . വൈസ് പ്രസിഡന്റ് – പ്രവീണ്‍ തോമസ്

വൈസ് പ്രസിഡന്റ് – വിപിന്‍ രാജു

ജോയിന്റ് സെക്രട്ടറി – മനോജ് ഇടമന

ജോയിന്റ് ട്രഷര്‍ – ജോണ്‍ കല്ലോലിക്കല്‍

അഡിഷണല്‍ ജോയിന്റ് സെക്രട്ടറി – അപ്പുകുട്ടന്‍ പിള്ള

അഡിഷണല്‍ ജോയിന്റ് ട്രഷര്‍ – മില്ലി ഫിലിപ്പ്

വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ – രേവതി പിള്ള

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ – ജോജി തോമസ്

വൈസ് ചെയര്‍ – സതീശന്‍ നായര്‍

ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി – ബിജു

More Stories from this section

family-dental
witywide