വടക്കന്‍ യുഎസ് അതിര്‍ത്തിവഴി അനധികൃതമായി യുഎസിലേക്ക് കടക്കുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കൂടുന്നു

വാഷിംഗ്ടണ്‍: യുഎസ്-കാനഡ അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) ഈ വര്‍ഷം ഏകദേശം 20,000 കുടിയേറ്റക്കാരെ അതിര്‍ത്തിയില്‍ കണ്ടെത്തി. 2023 നെ അപേക്ഷിച്ച് ഇത് 95% വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇതില്‍ ഏകദേശം 60 ശതമാനം ഇന്ത്യന്‍ പൗരന്മാരാണ്. ഇത് ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രവണതയെ എടുത്തുകാണിക്കുന്നു.

നിരവധി ഇന്ത്യന്‍ കുടിയേറ്റക്കാര്‍ കാനഡ വഴിയാണ് യുഎസിലേക്ക് പ്രവേശിക്കുന്നത്. കാനഡയുടെ ഇമിഗ്രേഷന്‍ നയങ്ങളിലെ ഇളവുകള്‍ പ്രയോജനപ്പെടുത്തിയാണിത്. ഉയര്‍ന്ന ശമ്പളമുള്ള ജോലികളും മികച്ച സാമ്പത്തിക അവസരങ്ങളും തേടിയാണിവരുടെ യാത്ര. മധ്യ അമേരിക്കയിലോ മെക്സിക്കന്‍ മരുഭൂമിയിലോ ഉള്ള തെക്കന്‍ റൂട്ടുകളെ അപേക്ഷിച്ച് സുരക്ഷിതത്വം കണക്കിലെടുത്താണ് കുടിയേറ്റക്കാര്‍ വടക്കന്‍ അതിര്‍ത്തി തിരഞ്ഞെടുക്കുന്നത്. ഇടതൂര്‍ന്ന വനങ്ങളിലൂടെ അതിര്‍ത്തി കടക്കുന്നത് അപകടകരമാണെങ്കിലും, മറ്റ് കുടിയേറ്റ പാതകളെ അപേക്ഷിച്ച് ഇത് അത്ര അപകടകരമല്ല.

അതേസമയം, ഈ വര്‍ഷം ജൂണില്‍ യുഎസിലേക്ക് കടക്കുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ജൂണില്‍ മാത്രം 3,600 പേരെന്ന റെക്കോര്‍ഡാണ് രേഖപ്പെടുത്തിത്.

More Stories from this section

family-dental
witywide