2019ൽ കാണാതായ യുവാവിൻ്റെ മൃതദേഹ അവശിഷ്ടം മിസിസിപ്പി നദിയിലെ ചെളിയിൽ കുഴിച്ചിട്ട പിക്കപ്പ് വാനിൽ

2019ൽ കാണാതായ ഡാനിയൽ ക്ലെയ്‌സിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ നദിയിലെ ചെളിയിൽ കുഴിച്ചിട്ട പിക്കപ്പ് വാനിൽ നിന്ന് കണ്ടെടുത്തു. മിസിസിപ്പി നദിയിൽ ഈസ്റ്റ് മോളിനിലെ ബോട്ട് റാമ്പിന് സമീപത്തുനിന്നാണ് പിക്കപ്പ് വാൻ കണ്ടെത്തിയത്. 2017ൽ മോഷണം പോയതായിരുന്നു ഈ വാഹനം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ വാഹനം നദിയിൽനിന്ന് കണ്ടെത്തിയത്. അപ്പോൾ ലഭിച്ച മൃതദേഹ അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധയ്ക്ക് വിധേയമാക്കിപ്പോഴാണ് ഡാനിയൽ ക്ലെയ്‌സിൻ്റെതാണെന്നു വ്യക്തമായത്.

ഈസ്റ്റ് മോലൈൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഈ സംഭവം കൊലപാതകമായി കണക്കാക്കി അന്വേഷിക്കുന്നത് തുടരുകയാണ്.

ക്ലെയ്‌സിൻ്റെ തിരോധാനം, മരണം എന്നിവ സംബന്ധിച്ച ദുരൂഹത പരിഹരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമം തുടരുമെന്ന് പൊലീസ് അറിയിച്ചു.

The remains of a young man found from Mississippi River.

More Stories from this section

family-dental
witywide