
വാഷിങ്ടൻ: ഓരോ അമേരിക്കക്കാരൻ്റെയും സോഷ്യൽ സെക്യൂരിറ്റി നമ്പർ മോഷ്ടിക്കപ്പെട്ടിരിക്കാമെന്ന് റിപ്പോർട്ട്. ഫ്ലോറിഡ ആസ്ഥാനമായുള്ള കമ്പനിയിൽ നിന്നാണ് വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതെന്ന് പറയുന്നു. ഹാക്കിംഗ് ഗ്രൂപ്പ് ഡാറ്റ മോഷ്ടിക്കുകയും ഏകദേശം മൂന്ന് ബില്യൺ വ്യക്തിഗത റെക്കോർഡുകൾ ഡാർക്ക് വെബിൽ വിൽക്കുകയും ചെയ്തതായി എൽ.എ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലെ നാഷണൽ പബ്ലിക് ഡാറ്റ എന്ന കമ്പനിയിൽ നിന്നാണ് വിവരങ്ങൾ മോഷ്ടിക്കപ്പെട്ടത്. രേഖകൾ യു.എസ്, യു.കെ., കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളതാണ് രേഖകളിലേറെയും. വ്യക്തിയുടെ മുഴുവൻ പേര്, വിലാസം, ജനനത്തീയതി, ഫോൺ നമ്പറുകൾ, യുഎസ് പൗരന്മാരുടെ സോഷ്യൽ സെക്യൂരിറ്റി നമ്പർ എന്നിവ ഉൾപ്പെടെയാണ് ചോർന്നത്.
അതേസമയം, ദേശീയ പബ്ലിക് ഡാറ്റ വിവര ചോർച്ചയെക്കുറിച്ച് ഔപചാരികമായി ആളുകളെ അറിയിച്ചിട്ടില്ല.
the social security number of us citizens may have been stolen, report















