ലോകത്തിലെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ യു.എസ് ഡോളര്‍ അവസാന സ്ഥാനത്ത്

വാഷിംഗ്ടണ്‍: കറന്‍സി ആഗോള വ്യാപാരത്തിന്റെ ജീവവായുവായി കണക്കാക്കപ്പെടുന്നു. അത് ഒരു രാജ്യത്തിന്റെ സാമ്പത്തിക ഊര്‍ജ്ജത്തെ പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല ഒരു രാജ്യത്തിന്റെ സ്ഥിരതയുടെയും ശക്തമായ സാമ്പത്തിക രംഗത്തിന്റെയും തെളിവാണ് കറന്‍സിയുടെ ശക്തി. അത് കുതിച്ചുയരുന്നതിനനുസരിച്ച്, അതിന്റെ സമ്പദ്വ്യവസ്ഥയില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും അന്താരാഷ്ട്ര പങ്കാളിത്തം വളര്‍ത്തുകയും ചെയ്യുന്നു. സാമ്പത്തിക കൊടുങ്കാറ്റുകളെ നേരിടാന്‍ ശക്തമായ ഒരു കറന്‍സി രാഷ്ട്രങ്ങളെ ശക്തിപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള 180 കറന്‍സികള്‍ നിയമപരമായ ടെന്‍ഡറായി ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിക്കുന്നു. ചില കറന്‍സികള്‍ ജനപ്രിയവും വ്യാപകമായി ഉപയോഗിക്കുന്നതുമാണ്, എന്നാല്‍ ഈ ഘടകങ്ങള്‍ അവയുടെ മൂല്യമോ ശക്തിയോ നിര്‍ണ്ണയിക്കണമെന്നില്ല.

കരുത്തുറ്റ കറന്‍സി ഒരു രാജ്യത്തിന്റെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ലോക വേദിയില്‍ അതിന്റെ വിശ്വാസ്യതയ്ക്ക് അടിവരയിടുകയും ചെയ്യുന്നു. നിക്ഷേപകര്‍ ഉറച്ചുനില്‍ക്കുന്ന കറന്‍സികളില്‍ അഭയം തേടുന്നുവെന്നതും ശ്രദ്ധേയമാണ്.

ഫോര്‍ബ്‌സ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ ഒരു ലിസ്റ്റ് പുറത്തുവിട്ടു

പട്ടികയില്‍ ഒന്നാമത് കുവൈറ്റ് ദിനാര്‍ ആണെന്ന് ഫോര്‍ബ്‌സ് പറഞ്ഞു. ഒരു കുവൈറ്റ് ദിനാര്‍ 270.23 രൂപയ്ക്കും, 3.25 ഡോളറിനും തുല്യമാണ്.

അടുത്തതായി വരുന്നത് ബഹ്റൈന്‍ ദിനാര്‍ ആണ്, അതിന്റെ മൂല്യം 220.4 രൂപയും, 2.65 ഡോളറും ആണ്.

ഒമാനി റിയാല്‍ (215.84 രൂപ, 2.60 ഡോളര്‍) ജോര്‍ദാനിയന്‍ ദിനാര്‍ (117.10 രൂപ, 1.141 ഡോളര്‍), ജിബ്രാള്‍ട്ടര്‍ പൗണ്ട് (105.52 രൂപ, 1.27 ഡോളര്‍), ബ്രിട്ടീഷ് പൗണ്ട് (105.54 രൂപ, 1.27 ഡോളര്‍), എന്നിവയാണ് പട്ടികയില്‍ പിന്നാലെയുള്ളത്.

കൗതുകകരമെന്നു പറയട്ടെ, യുഎസ് ഡോളറാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്. ഒരു യു.എസ് ഡോളറിന്റെ മൂല്യം 83.10 ഇന്ത്യന്‍ രൂപയാണ്. ആഗോളതലത്തില്‍ ഏറ്റവുമധികം വ്യാപാരം നടക്കുന്ന കറന്‍സി യു.എസ് ഡോളറാണെന്നും പ്രാഥമിക കരുതല്‍ കറന്‍സി എന്ന സ്ഥാനം വഹിക്കുന്നുണ്ടെന്നും റാങ്കിംഗ് വിശദീകരിച്ചുകൊണ്ട് ഫോര്‍ബ്‌സ് പറഞ്ഞു. ജനപ്രിയത ഉണ്ടായിരുന്നിട്ടും, ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സികളില്‍ ഇത് പത്താം സ്ഥാനത്താണ്.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ബുധനാഴ്ചത്തെ വിനിമയ നിരക്ക് പ്രകാരം, ഒരു യുഎസ് ഡോളറിന് 82.9 എന്ന മൂല്യത്തില്‍ ഇന്ത്യ 15-ാം സ്ഥാനത്താണ്.