
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസിലെ ഇ.ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
കേസില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തൊട്ട്മുന്‍പ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് വിശദീകരിക്കാന്‍ ഇ ഡിയോട് സുപ്രീം കോടതി ആവശ്യപെട്ടിരുന്നു. ഇന്ന് വിശദീകരണം നല്‍കാനാണ് ഇ ഡിയോട് കോടതി ആവശ്യപെട്ടത്. ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
അതേസമയം, അറസ്റ്റിന് ശേഷവും ഡല്‍ഹി മുഖ്യമന്ത്രിയായി തുടരുന്നത് അരവിന്ദ് കെജ്രിവാളിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ സ്‌കൂളില്‍ പോകുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും എഴുത്ത് സാമഗ്രികളും യൂണിഫോമും സൗജന്യമായി ലഭിക്കുന്നതിന് അദ്ദേഹത്തിന്റെ അഭാവം തടസ്സമാരുതെന്നും ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പറഞ്ഞിരുന്നു.
ഇഡി അറസ്റ്റ് ചെയ്തതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഏപ്രില്‍ 9 ന് ഡല്‍ഹി ഹൈക്കോടതിയുടെ വിധി മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയായിരുന്നു. അറസ്റ്റിന് മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലായെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത രേഖപ്പെടുത്തി. ഏപ്രില്‍ 23-ന് ഡല്‍ഹി കോടതി അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 7 വരെ നീട്ടിയതിനെ തുടര്‍ന്ന് കെജ്രിവാള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.