യുഎസ് പ്രതിരോധ സെക്രട്ടറിയെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

വാഷിംഗ്ടണ്‍: മൂത്രാശയ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്ന യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. തന്റെ ചുമതലകളില്‍ പലതും ഡെപ്യൂട്ടി സെക്രട്ടറിയെ ഏല്‍പിച്ചാണ് ഓസ്റ്റിന്റെ ആശുപത്രി വാസം എന്നാണ് വിവരം.

ഇദ്ദേഹം മുന്‍ ആശുപത്രി വാസങ്ങള്‍ രഹസ്യമാക്കി വെച്ചിരുന്നുവെന്നും ക്യാന്‍സര്‍ രോഗനിര്‍ണയത്തെക്കുറിച്ച് ഉടന്‍ തന്നെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മേരിലാന്‍ഡിലെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ ഡിസംബര്‍ 22 ന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ചികിത്സയ്ക്കായി 70 കാരനായ ഓസ്റ്റിനെ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആശുപത്രിവാസവും മൂത്രനാളിയിലെ അണുബാധയുള്‍പ്പെടെയുള്ള സങ്കീര്‍ണതകളെ തുടര്‍ന്നുള്ള ചികിത്സയും മറ്റും അന്ന് രഹസ്യമാക്കിവയ്ക്കുകയും പ്രസിഡന്റിനെപ്പോലും അറിയിക്കാതെ ചികിത്സിക്കുകയുമായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

More Stories from this section

family-dental
witywide