വിവാദ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലുള്‍പ്പെട്ട യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും പരുക്കേറ്റിട്ടുണ്ട്. ഭര്‍ത്താവായ രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി ആംബുലന്‍സില്‍വെച്ചും മര്‍ദിച്ചെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ഇന്നലെ രാത്രി എട്ടുമണിയോടെ ഗുരുതരമായി പരുക്കേറ്റ യുവതിയെ ഭര്‍ത്താവ് രാഹുല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്, അമ്മയെ ഒപ്പം നിര്‍ത്തി മുങ്ങുകയായിരുന്നു.

അതേസമയം, തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും രാത്രി 11 മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പൊലീസിന് യുവതി എഴുതി നല്‍കിയെന്നും വിവരമുണ്ട്.

More Stories from this section

family-dental
witywide