കസ്റ്റംസ് വെയർ ഹൗസിൽ കയറി, വേറൊന്നും മോഷ്ടിച്ചില്ല, എടുത്തത് കുരുമുളകും അടയ്ക്കയും മാത്രം, വില 16 കോടി വരും! പിടിവീണു

മുംബൈ: നവി മുംബെയിൽ 16 കോടി രൂപയുടെ കുരുമുളകും അടയ്ക്കയും മോഷ്ടിച്ച മൂന്നു പേർ പിടിയിലായി. നവി മുംബെയിലെ കസ്റ്റംസ് വെയർ ഹൗസിലായിരുന്നു മോഷണം. കഴിഞ്ഞ രണ്ടു വർഷങ്ങളിലായിട്ടായിരുന്നു മോഷണം നടന്നത്. ചോദ്യം ചെയ്യലിൽ സംഭരണ ശാലയിൽ നിന്നും മോഷ്ടിച്ച ചരക്ക് വിപണിയിൽ വിൽപന നടത്തിയതായി കണ്ടെത്തി. ചരക്ക് ഇറക്കു മതി ചെയ്ത കമ്പനികളുടെ അറിവോടെയാണ് മോഷണം എന്നാണ് നിഗമനം. മോഷണത്തിനു പിന്നിൽ വലിയ സംഘമുണ്ടെന്നും കസ്റ്റംസ് തീരുവ അടക്കാതെ ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈക്കലാക്കാനായിരുന്നു മോഷണമെന്നും പോലീസ് വ്യക്തമാക്കി.

Three held for stealing black pepper and betel nuts worth Rs 16 cr from ‘customs bonded warehouse’